അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങള്‍;ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം 'പര്‍ദ്ദ'ഒരുങ്ങുന്നു; മലയാളത്തിലും തെലുങ്കിലും റിലീസ് 

Malayalilife
topbanner
അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങള്‍;ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം 'പര്‍ദ്ദ'ഒരുങ്ങുന്നു; മലയാളത്തിലും തെലുങ്കിലും റിലീസ് 

നന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭമായി പ്രവീണ്‍ കന്ദ്രേഗുലയുടെ സംവിധാനത്തില്‍ 'പര്‍ദ്ദ: ഇന്‍ ദ നെയിം ഓഫ് ലവ്' ഒരുങ്ങുന്നു. വിജയ് ദൊങ്കട, ശ്രീനിവാസുലു പി.വി, ശ്രീധര്‍ മക്കുവ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത എന്നിവര്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'പര്‍ദ്ദ'. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത് നടി സാമന്തയും സംവിധായകരായ രാജ് & ഡി.കെ.യുമാണ്. 

ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവ പ്രധാന ലൊക്കേഷനുകളായ 'പര്‍ദ്ദ'യുടെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാകും. പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം, ആഴത്തില്‍ ചിന്തിപ്പിക്കുന്നതും പുതുമയാര്‍ന്നതും ശക്തവുമായ ഒരു കഥ അവതരിപ്പിക്കാനാണ് 'പര്‍ദ്ദ'യിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്.' ചിത്രത്തിന്റെ സംവിധായകന്‍ പ്രവീണ്‍ കാന്ദ്രെഗുല പറഞ്ഞു. ഒരു നീണ്ടയാത്രയാണ് ഈ ചിത്രം യാഥാര്‍ഥ്യമാകുന്നതോടെ അവസാനിക്കുന്നത്. ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ കാത്തിരിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ ഈ ചിത്രം ഒരു കഥ എന്നതിലുപരി ഒരു അനുഭവമാണ്, കാഴ്ചക്കാരെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു യാത്രയാണ്', നിര്‍മ്മാതാവ് വിജയ് ഡോങ്കട പറഞ്ഞു.

രോഹിത് കോപ്പുവാണ് 'പര്‍ദ്ദ'യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വനമാലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍  സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്ണ പ്രത്യുഷ സ്‌ക്രിപ്റ്റ് ഡോക്ടറായി പ്രവര്‍ത്തിച്ചു. മൃദുല്‍ സുജിത് ഛായാഗ്രഹണവും ധര്‍മേന്ദ്ര കകരള എഡിറ്റിഗും നിര്‍വ്വഹിച്ചു. വരുണ്‍ വേണുഗോപാല്‍ സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്യുന്നു. ശ്രീനിവാസ് കലിംഗ കലാസംവിധായകനായ 'പര്‍ദ്ദ'യുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ - അഭിനയ് ചിലുകമാരി. സ്റ്റില്‍ ഫോട്ടോഗ്രാഫി - നര്‍സിംഗറാവു കോമനബെല്ലി. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ഡിസൈന്‍ നിര്‍വ്വഹിക്കുന്നത് അനില്‍ & ഭാനു.

anupama darshana in pardha

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES