Latest News

മോഹന്‍ലാല്‍ കമന്റ് ചെയ്യാതെ ബിസ്‌ക്കറ്റ് കഴിക്കില്ലെന്ന് യുവാക്കള്‍; കഴിക്ക് മോനെയെന്ന കമന്റുമായി താരം; സോഷ്യല്‍മീഡിയ ട്രെന്റിനൊപ്പം താരങ്ങളും

Malayalilife
 മോഹന്‍ലാല്‍ കമന്റ് ചെയ്യാതെ ബിസ്‌ക്കറ്റ് കഴിക്കില്ലെന്ന് യുവാക്കള്‍; കഴിക്ക് മോനെയെന്ന കമന്റുമായി താരം; സോഷ്യല്‍മീഡിയ ട്രെന്റിനൊപ്പം താരങ്ങളും

ടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയ റീലാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ടുള്ളത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ റീലില്‍ പറയുന്നത്. ചില താരങ്ങള്‍ ഇതിന് രസകരമായ മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ ട്രെന്‍ഡിനൊപ്പം മോഹന്‍ലാലും രംഗത്തെത്തിയിരിക്കുകയാണ്.

ആരോമല്‍ എന്ന യുവാവിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയ്ക്കാണ് മോഹന്‍ലാല്‍ കമന്റ് ഇട്ടിരിക്കുന്നത്. മൂന്ന് പേര്‍ ഇരിക്കുന്ന വീഡിയോയില്‍ 'ലാലേട്ടന്‍ കമന്റിട്ടാല്‍ ഈ ബിസ്‌ക്കറ്റ് ഞങ്ങള്‍ കഴിക്കും' എന്ന് എഴുതിയിരുന്നു. മോഹന്‍ലാലിനെ വീഡിയോയില്‍ മെന്‍ഷനും ചെയ്തിരുന്നു.

പിന്നാലെയാണ് താരം കമന്റുമായി എത്തിയത്. 'കഴിക്ക് മോനേ.. ഫ്രണ്ട്‌സിനും കൊടുക്കൂ' എന്നാണ് മോഹന്‍ലാല്‍ കമന്റ് ഇട്ടത്. പിന്നാലെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. നിരവധി കമന്റും ലൈക്കും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നിലവില്‍ മോഹന്‍ലാല്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള എമ്പുരാന്റെ തിരക്കിലാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aromal R (@_aromal__r)

Read more topics: # മോഹന്‍ലാല്‍
mohanlal reels comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES