ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ചടങ്ങിലെ വീഡിയോയും ചിത്രങ്ങളുമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ എനിക്കെന്റെ പിള്ളേരുണ്ടെടാ' എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ട്രെന്റിങ് ആയി പോയിക്കൊണ്ടിരിയ്ക്കുകയാണ്. കൊച്ചിയില്‍ വച്ചു നടന്ന ഓള്‍ കേരള മോഹന്‍ലാലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ മീറ്റിങില്‍ മോഹന്‍ലാല്‍ വന്നതും സംസാരിച്ചതുമായ വീഡിയോകളും ഫോട്ടോകളും ആരാധകര്‍ ആവേശത്തോടയാണ് പങ്ക് വക്കുന്നത്.
ഔപചാരികമായ മോഹന്‍ലാലിന്റെ പ്രസംഗവും അതില്‍ പറഞ്ഞ കാര്യങ്ങളും എല്ലാം ജനം ഏറ്റെടുത്തിട്ടുണ്ട്. ഇന്നലത്തെ ഒരു പരിപാടിയില്‍ മാത്രം മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം നിന്ന് എടുത്തത് അയ്യായിരത്തില്‍ അധികം ചിത്രങ്ങളാണ്. കൃത്യമായി പറഞ്ഞാല്‍ 5641 ഫോട്ടോകള്‍ എന്നാണ് സംഘാടകരുടെ കണക്ക്. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന സംഘടനയുടെ ആഘോഷത്തില്‍ കേക്ക് മുറിച്ചും സ്നേഹം പങ്കുവച്ചും മോഹന്‍ലാല്‍ നിറഞ്ഞു നിന്നു.ആരാധകരെ സംബോധന ചെയ്ത് സംസാരിച്ച മോഹന്‍ലാല്‍ എത്താന്‍ വൈകിയതിന് ക്ഷമാപണത്തോടെയാണ് പ്രസംഗിച്ചു തുടങ്ങിയത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ താരം ചടങ്ങില്‍ പരിചയപ്പെടുത്തി. ആരാധക സംഗത്തിനൊപ്പം പത്രസമ്മേളനവും നടന്നു.ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്.
'ഏതൊരു പ്രതിസന്ധിയിലും വിളിച്ചുപറയാന്‍ എന്റെ മനസില്‍ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്. എനിക്കെന്റെ പിള്ളേരുണ്ടെടാ'- എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
1998ലാണ് ചാക്ക കെയര്‍ ഹോമില്‍ വച്ച് ഓള്‍ കേരള മോഹന്‍ലാല്‍ ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഇച്ചാക്കയോട്(മമ്മൂട്ടി) ഉള്ളതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
എണ്‍പത്തിയഞ്ചില്‍ താന്‍ സിനിമകളില്‍ വന്നതിനെ കുറിച്ചും അതിന് ശേഷം ഫാന്‍സ് അസോസിയേഷനുകള്‍ ആരംഭിച്ചതിനെ കുറിച്ചും എല്ലാം മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ രാജാജി നഗറില്‍ നിവാസിയായ വിജയന്‍ എന്ന ഓട്ടോറിക്ഷ ഡ്രൈവറും മറ്റു ചിലരും ചേര്‍ന്നാണ് ആദ്യമായി എന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുന്നത്. അതാരംഭിച്ച സഹോദരന്മാര്‍ ഇന്ന് ഇല്ല എന്ന സങ്കടവും ലാല്‍ പങ്കുവയ്ക്കുന്നു.
മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുക്കാനുള്ള സൗകര്യം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. അയ്യായിരത്തിന് മുകളില്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്ന് ആറായിരത്തോളം ആരാധകരാണ് മോഹന്‍ലാലിനെ കാണാന്‍ എത്തിയത്.