മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇന്നലെ വൈകുന്നേരത്തെടെ ആണ് അടിക്കുറിപ്പില്ലാതെ രണ്ട് ചിത്രങ്ങള്‍ എത്തിയതോടെ സോഷ്യല്‍മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്കാണ് തുടക്കമായത്. തിരിച്ചറിയാനാവാത്ത ചിത്രങ്ങള്‍ക്കൊപ്പം കുറിപ്പുകളൊന്നും നടന്‍ നല്‍കാഞ്ഞതോടെ ആരാധകര്‍ കന്റുമഴ തീര്‍ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ചിത്രങ്ങള്‍ തുടരെ വരുന്നതോടെ ആരാധകര്‍ക്കും സംശയമായി. എന്നാല്‍ ലിജോ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങളെന്ന് ആരാധകരുടെ കണ്ടെത്തല്‍.
ചിത്രത്തിന്റെ നിര്‍മാതാവായ ഷിബു ബേബി ജോണിന്റെ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ഫേസ്ബുക്ക് പേജ് വഴിയും ഇതേ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ലിജോ സിനിമയുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങളെന്ന് ആരാധകര്‍ ഉറപ്പിച്ചു. ചിത്രങ്ങള്‍ എല്ലാം വരുന്നതോടെ ടൈറ്റിലോ ഫസ്റ്റ്ലുക്കോ തെളിഞ്ഞുവരുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്നു എന്ന വാര്‍ത്ത വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ വരവേറ്റത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍ പങ്കുവെച്ച് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ ഷിബു ബേബി ജോണിന്റെ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു അപ്ഡേഷന്‍.ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ 23 ന് എത്തുമെന്ന് പേജ് വഴി അറിയിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു..
ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഉണ്ടായതല്ല റോമാ സാമ്രാജ്യം . മനുഷ്യന്റെ കഠിനധ്വാനത്തിന്റെ,പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മലയാളക്കര ആഘോഷിച്ച മോഹന്‍ലാല്‍ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവില്‍ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.
അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളില്‍ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാന്‍ ഞങ്ങളെത്തുന്നു.കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകള്‍ കൂടി ക്ഷമയോടെ കാത്തിരിക്കുക.',
എന്തായാലും മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതെന്താ ലാലേട്ടാ, ഇലുമിനാണ്ടിയോ?, എന്തോ വലിയ അര്‍ഥമാണ് ഇതിനോക്കെ എന്നു കരുതിയേക്കാം, കൈ തട്ടി വല്ലോം അറിയാണ്ട് പോസ്റ്റ് ആയി പോയതാണോ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.