മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ ആരംഭിച്ചിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത്് ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളില്‍ മോഹന്‍ലാലും ശോഭനയും രഞ്ജിത്തും ചിപ്പിയുമടക്കം നിരവധി താരങ്ങളും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. ഇതിനൊപ്പം തന്നെ മറ്റൊരു വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
ആരാധികയായ വയോധികയോട് നര്‍മസല്ലാപം നടത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് 'പോരുന്നോ എന്റെ കൂടെ' എന്നാണ് താരം ചോദിച്ചത്. അതിനുമറുപടിയായി ആരാധിക ഇല്ലെന്നും പറഞ്ഞിരുന്നു.
ലൊക്കെഷനില്‍ നിന്ന് ഹോട്ടലിലേക്ക് പോകാനിറങ്ങിയ മോഹന്‍ലാലിന്റെ മുന്നില്‍ അമ്മയെത്തി. 'ഇതാണോ മോഹന്‍ലാല്‍' ആളെ നേരില്‍കണ്ടതും സംശയത്തോടെ ഒരു ചോദ്യം. അതെ എന്ന് താരരാജവിന്റെ മറുപടിയെത്തി. പിന്നാലെ നേരെ പ്രിയനടന്റെ അടുത്തേക്ക്. നേരില്‍ കണ്ടിട്ടും വിശ്വാസം വരാത്ത പോലെ ദേഹത്തൊന്ന് തൊട്ട് നോക്കി കുശലം പറഞ്ഞു. മടങ്ങും മുന്‍പ് ആരാധികയോട് തേന്മാവിന് കൊമ്പത്തിലെ ആ പഴയ ഡയലോഗ് ഒരു ചോദ്യമായെത്തി. 'വരുന്നോ എന്റെ കൂടെ' കേട്ട് നിന്നവര്‍ക്ക് ചിരിയടക്കാനായില്ല. 'ഇല്ല' എന്ന് അമ്മയുടെ മറുപടി കൂട്ടത്തില്‍ ഒരു മറുചോദ്യവും 'വന്നാല്‍ എന്നെ കൂടി കയറ്റുമോ' പിന്നെ എന്താ എന്ന് മോഹന്‍ലാലിന്റെ മറുപടിയുമെത്തി. പിന്നെ യാത്ര പറഞ്ഞ് ഇരുവരും മടങ്ങി.ഞങ്ങള്‍ മോഹന്‍ലാലിന്റെ പടം മാത്രമേ കാണാറുള്ളൂ' എന്നാണ് ഇവര്‍ പറയുന്നത്. എല്ലാ സിനിമയും കാണുമെന്നും പറയുന്നുണ്ട്.
എല്‍ 360 തൊടുപുഴയിലാണ് ഇന്ന് ആരംഭിച്ചത്. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര് സുനിലും ചേര്‍ന്നാണ്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റായ കെ ആര് സുനില്‍ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.