തുടരും' എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിനു ശേഷം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് രവിയുടേതാണ് കഥ. ഷാജി കുമാറാണ് ഛായാഗ്രാഹണം. രതീഷ് രവി, ആഷിഖ് ഉസ്മാന്‍, ഷാജി കുമാര്‍, തരുണ്‍ മൂര്‍ത്തി എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേ സമയം, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച 'L- 365' എന്ന സിനിമയാണോ ഇതെന്നതില്‍ വ്യക്തതയില്ല. ആ ചിത്രത്തിന്റെ അതേ ടീമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ചിത്രത്തിന്റേതും. സംവിധായകനില്‍ മാത്രമാണ് വ്യത്യാസം. 'L- 365' ന്റെ സംവിധായകനെ മാറ്റിയതായി സാമൂഹികമാധ്യമങ്ങളില്‍ നേരത്തെ പ്രചാരണമുണ്ടായിരുന്നു.
തരുണ്‍ മൂര്‍ത്തിയുടെ മൂന്നാം സംവിധാനസംരംഭമായ 'തുടരും' ബോക്‌സ് ഓഫീസില്‍ 234235 കോടി വാരിയ ചിത്രമാണ്. കേവലം 28 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം മോഹന്‍ലാല്‍, ശോഭന, പ്രകാശ് വര്‍മ്മ എന്നിവരുടെ പ്രകടനത്തിന്റെ പേരില്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടിയ ചിത്രമായിരുന്നു.