Latest News

 രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരൊറ്റ ഫ്രെയിമില്‍; രാജസ്ഥാനില്‍ ഷൂട്ടിങിനെത്തിയ  മോഹന്‍ലാലും ജയലറിന്റെ ഷൂട്ടിനായി എത്തിയ രജനീകാന്തും കണ്ട് മുട്ടിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

Malayalilife
 രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരൊറ്റ ഫ്രെയിമില്‍; രാജസ്ഥാനില്‍ ഷൂട്ടിങിനെത്തിയ  മോഹന്‍ലാലും ജയലറിന്റെ ഷൂട്ടിനായി എത്തിയ രജനീകാന്തും കണ്ട് മുട്ടിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

രജനീകാന്തും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് രജനീകാന്ത് നായകനാകുന്ന ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് നേരത്തെ പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക.

ഇപ്പോഴിതാ ഇരുവരും ഒറ്റ ഫ്രെയ്മില്‍ നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്തും മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാലും രാജസ്ഥാനിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്

മലൈക്കോട്ടെ വാലിബന്റെ നിര്‍മാതാക്കളില്‍ ഒരാളായ സെഞ്ചുറി കൊച്ചുമോനും ഈ ഫോട്ടോയിലുണ്ട്.ആദ്യമായാണ് രജനികാന്തും മോഹന്‍ലാലും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് ചെയ്യുന്നത്. നെല്‍സണ്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അനിരുദ്ധാണ് സംഗീത സംവിധാനം. തമന്നയാണ് ചിത്രത്തിലെ സൂപ്പര്‍സ്റ്റാറിന്റെ നായികയായെത്തുക. സണ്‍പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഏപ്രില്‍ 14 ന് തിയേറ്ററുകളില്‍ എത്തും. 

mohanlal and rajinikanth photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES