മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ഒപ്പത്തിന്റെ കന്നട റീമേക്കിലെ ആദ്യ ഗാനം പുറത്ത്. 2016ല്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങിയ ഒപ്പത്തിന്റെ കന്നട റീമേക്ക് കവചം എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. കന്നടിയലെ പ്രശസ്തതാരം ശിവരാജ് കുമാറാണ് മോഹന്‍ലാലിന്റെ റോളിലെത്തുന്നത്. ഒപ്പത്തില്‍ ബാലതാരമായി എത്തിയ മീനാക്ഷി തന്നെയാണ് കവചയിലുമെത്തുന്നത്.
മലയാളത്തില്‍ ഹിറ്റായി മാറിയ എം.ജി ശ്രീകുമാര്‍ ആലപിച്ച മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം രെക്കയാ കുദിരി യേരി എന്ന വരികളോടെയാണ് പുറത്തിറങ്ങിയത്. തെന്നിന്ത്യന്‍ ഗാനവിസ്മയം എസ്.പി ബാലസുബ്രമണ്യം, ശ്രെയ ജയദീപും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നവാഗതനായ ജിവിആര്‍ വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ കോപ്പികാര്‍, കൃതിക, ജയപ്രകാശ്, രവി കലേ, വസിഷ്ഠ, തബാല നാനി, രമേഷ് ഭട്ട് എന്നിവര്‍ ആണ് മറ്റ് പ്രധാന കഥാപത്രങ്ങള്‍.
അര്‍ജുന്‍ ജന്യയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. റോണ്‍ ഈഥന്‍ യോഹന്നാനാണ് പശ്ചാത്തല സംഗീതം. ഒപ്പത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയതും റോണ്‍ ഈഥന്‍ ആയിരുന്നു.