Latest News

ചിരിക്കുമ്പോള്‍ ഒരു വശം അനക്കാനാകില്ല; കണ്ണുകള്‍ താനെ അടഞ്ഞു പോകുന്നു; ബെല്‍സ് പാള്‍സി രോഗം ബാധിച്ച് ചികിത്സയിലാണെന്ന് നടന്‍ മിഥുന്‍ രമേശ്

Malayalilife
 ചിരിക്കുമ്പോള്‍ ഒരു വശം അനക്കാനാകില്ല; കണ്ണുകള്‍ താനെ അടഞ്ഞു പോകുന്നു; ബെല്‍സ് പാള്‍സി രോഗം ബാധിച്ച് ചികിത്സയിലാണെന്ന് നടന്‍ മിഥുന്‍ രമേശ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും മിഥുന്‍ രമേഷ് എന്ന താരം സ്‌ക്രീനില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അന്ന് മുതല്‍ ഇന്ന് വരെ വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും ആണ് താരം കാഴ്ചവയ്ക്കുന്നത്. താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. താരം പങ്കിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തനിക്ക് ഇപ്പോള്‍ മുഖത്തിന്റെ ഒരു ഭാഗത്ത് പാര്‍ഷ്യല്‍ പാരാലിസിസ് ഉണ്ടായി എന്നാണ് മിഥുന്‍ പറയുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുന്‍ രമേഷ്. നടനായാണ് മിഥുന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കയ്യടി നേടി. ആര്‍ജെ എന്ന നിലയിലും മിഥുന്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ മിഥുന്‍ പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത് അവതാരകനായതോടെയാകും. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായതോടെ മിഥുന്‍ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. മലയാളത്തിലെ അവതാരകരുടെ വാര്‍പ്പു മാതൃകകളൊന്നും പിന്തുടരാതെ തീര്‍ത്തും വ്യത്യസ്തവും തനതുമായ അവതരണ ശൈലിയാണ് മിഥുനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മിഥുന്‍. ഭാര്യ ലക്ഷ്മിയുടേയും മിഥുന്റേയും രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

താരം പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ഇപ്പോള്‍ മുഖത്തിന്റെ ഒരു ഭാഗത്ത് പാര്‍ഷ്യല്‍ പാരാലിസിസ് ഉണ്ടായി എന്നാണ് മിഥുന്‍ വീഡിയോയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് താന്‍ ആശുപത്രിയിലാണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. 

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയില്‍ ആണ് എന്നാണ് മിഥുന്‍ പറയുന്നത്. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുകയെന്നാണ് താരം പറയുന്നത്. ഇടയ്ക്ക് ചിരിച്ച് കാണിക്കാനുമൊക്കെ മിഥുന്‍ ശ്രമിക്കുന്നുണ്ട്. രണ്ടുകണ്ണും ഒരുമിച്ച് അടക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യന്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ടെന്നും താരം അറിയിക്കുന്നുത. അതേസമയം ഈ അവസ്ഥ മാറും എന്നാണ് പറഞ്ഞതെന്നും മിഥുന്‍ വ്യക്തമാക്കുന്നുണ്ട്. 

തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയെന്നാണ് മിഥുന്‍ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നേരത്തെ മിഥുന്റെ ഭാര്യ ലക്ഷ്മി പങ്കിട്ട ഒരു പോസ്റ്റില്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ് എന്നും പറഞ്ഞിരുന്നു. വേഗം അപ്‌ഡേറ്റ് ചെയ്യാം എന്നും പറഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ എന്താണ് എന്ന് അറിയാനുള്ള കാത്തിരിപ്പില്‍ ആയിരുന്നു ആരാധകര്‍. പിന്നാലെയാണ് മിഥുന്‍ വീഡിയോയുമായി എത്തിയിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മിഥുന് ഉടനെ തന്നെ സുഖപ്പെടട്ടെ എന്നാണ് സോഷ്യല്‍ മീഡിയ നേരുന്നത്.

നേരത്തെ നടന്‍ മനോജ് കുമാറിനും സമാനമായ പ്രശ്നം നേരിട്ടിരുന്നു. തുടര്‍ന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. അതേസമയം, ഏകദേശം ഒരു ലക്ഷം ആളുകളില്‍ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം ബാധിക്കാവുന്നതാണെന്നാണ് കണക്കുകള്‍ പറയുന്നത്. 

mithun ramesh suffering bells palsy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES