മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ ചിത്രം 'മിസ്സിങ് ഗേള്‍'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നവാഗതനായ അബ്ദുള്‍ റഷീദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു അഡര്‍ ലവിന് ശേഷം നായകന്‍, നായിക, തിരക്കഥാകൃത്ത്, സംഗീത സംവിധാകന്‍ ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും തന്റെ പുതിയ സിനിമയെന്ന് ഔസേപ്പച്ചന്‍ വ്യക്തമാക്കി.
ഒത്തിരി നല്ല ഗാനങ്ങള്‍ നല്‍കിയ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങള്‍ക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.