Latest News

ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറി; മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു; മണിയന്‍ പിള്ള രാജു മോശമായി പെരുമാറി; മലയാള സിനിമയിലെ താര രാജാക്കന്മാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി മിനു മുനീറും

Malayalilife
 ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറി; മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു; മണിയന്‍ പിള്ള രാജു മോശമായി പെരുമാറി; മലയാള സിനിമയിലെ താര രാജാക്കന്മാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി മിനു മുനീറും

പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍ രംഗത്തു വരുമ്പോള്‍ വീണ്ടും ഞെട്ടി മലയാള സിനിമാ ലോകം. ഈ നടിയും പോലീസിന് മൊഴി കൊടുക്കാന്‍ സാധ്യത ഏറെയാണ്. ഫേസ് ബുക്ക് പേജിലൂടെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. സോണിയാ മല്‍ഹാര്‍ ആരോപണം ഉന്നയിച്ച പ്രമുഖ സൂപ്പര്‍താരവും ഈ പട്ടികയിലുണ്ടെന്നാണ് വിലയിരുത്തല്‍.

ഇവരില്‍ നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്ന് മിനു മൂനീര്‍ ആരോപിച്ചു. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്ന് മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് മിനു പറയുന്നത്. ഇതോടെ കൂടുതല്‍ നടിമാര്‍ ആരോപണങ്ങളുമായി രംഗത്ത് വരാന്‍ സാധ്യത ഏറെയാണ്.

ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു. പിന്നീട് ചുണ്ടില്‍ ചുംബിച്ചു. ഫ്‌ലാ
റ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നു.

മണിയന്‍ പിള്ളരാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേ ദിവസം ലൊക്കേഷനില്‍ വച്ച് ദേഷ്യപ്പെട്ടുവെന്നും മിനു ആരോപിച്ചു. അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി- മിനു പറയുന്നു. കാസ്റ്റിംഗ് കൗച്ചിന് തെളിവാണ് ഈ വെളിപ്പെടുത്തലും. മുമ്പും ഇതേ കാര്യങ്ങള്‍ താന്‍ തുറന്നു പറഞ്ഞുവെന്ന് മിനു മുനീര്‍ വിശദീകരിക്കുന്നു.
 
ചില മലയാളം സിനിമകളിലും നിരവധ സീരിയലുകളിലും മിനു മുനീര്‍ അഭിനയിച്ചിട്ടുണ്ട്. ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്. മുന്‍പ് മിനു കുര്യന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടി മതം മാറുകയും മിനു മുനീര്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് ജയസൂര്യ മോശമായി പെരുമാറിയതെന്ന് മിനു വെളിപ്പെടുത്തി.അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇടവേള ബാബു മോശമായി പെരുമാറിതെന്ന് നടി പറയുന്നു. സിനിമ സെറ്റില്‍വച്ച് നടന്‍ മുകേഷ് മോശമായി പെരുമാറിയതെന്നും മീനു പറയുന്നു.

അമ്മയില്‍ അംഗത്തത്വത്തിന് ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു.ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. പെട്ടെന്ന് ഫ്‌ലാറ്റില്‍നിന്നിറങ്ങി. അമ്മയില്‍ അംഗത്വം കിട്ടിയില്ലെന്നും മിനു പറഞ്ഞു.

പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചു. ചെന്നെയില്‍ വരുമ്പോള്‍ മുകേഷ് ഹോട്ടലിലേക്ക് വിളിക്കാറുണ്ടെന്നും മിനു മുനീര്‍ പറഞ്ഞു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. മുറിയുടെ വാതിലില്‍ മുട്ടിയെന്നും മിനു ആരോപിച്ചു

'മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരില്‍ നിന്ന് മലയാള സിനിമയില്‍ എനിക്ക് നേരിടേണ്ടി വന്ന ശാരീരികവും വാക്കാലുള്ളതുമായ പീഡനങ്ങളുടെ ഒരു പരമ്പര തുറന്നുപറയാനാണ് ഞാന്‍ എഴുതുന്നത്. 2013ല്‍, ഒരു പ്രോജക്ടില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഈ വ്യക്തികളില്‍ നിന്ന് എന്നെ ശാരീരികമായും വാക്കാലുള്ള അധിക്ഷേപത്തിനും വിധേയയായി. സിനിമയില്‍ തുടര്‍ന്നും അഭിയിക്കാന്‍ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു'- നടി വ്യക്തമാക്കി.

'തല്‍ഫലമായി സിനിമ മേഖലയില്‍ നിന്ന് മാറി നില്‍ക്കേണ്ടതായി വന്നു. ശേഷം ചെന്നൈയിലേക്ക് താമസം മാറി. ശാരീരികമായും മാനിസികമായും ഉണ്ടായ ആഘാതത്തില്‍ നീതി തേടാന്‍ ഒരുങ്ങുകയാണ്, അവരുടെ ഹീനമായ പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു'- നടി ഫേസ്ബുക്കില്‍ കുറിച്ചു. താരങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് നടി ഫേസ്ബുക്കില്‍ ഈ പോസ്റ്റ് പങ്കുവച്ചത്.

minu muneer allege many malayalm actors

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES