Latest News

മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രത്തിനൊപ്പം മിന്നല്‍ എന്ന ഹാഷ്ടാഗും; നിര്‍മ്മാതാവ് സോഫിയ പോളിന്റെ പുതിയ പോസ്റ്റില്‍ നിറയുന്നത് മിന്നല്‍ മുരളി 2.0ന്റെ സൂചനകളോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി വീണ്ടും ടൊവിനോ ചിത്രം

Malayalilife
മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രത്തിനൊപ്പം മിന്നല്‍ എന്ന ഹാഷ്ടാഗും; നിര്‍മ്മാതാവ് സോഫിയ പോളിന്റെ പുതിയ പോസ്റ്റില്‍ നിറയുന്നത് മിന്നല്‍ മുരളി 2.0ന്റെ സൂചനകളോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി വീണ്ടും ടൊവിനോ ചിത്രം

ലയാള സിനിമാപ്രേമികള്‍ക്ക് എക്കാലവും അഭിമാനിക്കാവുന്ന ചിത്രങ്ങളിലൊന്നായിരുന്നു മിന്നല്‍ മുരളി.  ഹോളിവുഡില്‍ മാത്രമല്ല ഇവിടെ  മോളിവുഡിലും സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ മുമ്പും എത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയാ പോള്‍ ഞായറാഴ്ച പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയ്ക്ക് കാരണം.

മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രമാണ് സോഫിയ പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  മിന്നല്‍ എന്ന ഹാഷ്ടാഗും രണ്ട് മിന്നല്‍ ചിച്നങ്ങളും ചേര്‍ത്തിട്ടുണ്ട്. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരികയാണെങ്കില്‍ വലിയ ക്യാന്‍വാസിലുള്ള ചിത്രമായിരിക്കുമെന്ന് മുമ്പ് ചിത്രത്തിന്റെ സംവിധായകന്‍ ബേസിലും മറ്റ് അണിയറപ്രവര്‍ത്തകരും പറഞ്ഞിരുന്നു.

മിന്നല്‍ മുരളി കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ടൊവിനോ നായകനായി എത്തിയ ചിത്രത്തില്‍ വില്ലനായി തകര്‍ത്താടി കൈയടി വാങ്ങിയത് ഗുരു സോമസുന്ദരമായിരുന്നു.ഫെമിന, ഷെല്ലി, സ്നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് സോഫിയാ പോള്‍ മിന്നല്‍ മുരളി നിര്‍മിച്ചത്‌

minnal murali 2 coming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES