ഡാ.. ആദിവാസീ എന്നു വിളിക്കുന്നതില്‍ ആനന്ദിക്കുന്നവര്‍ക്കുള്ള മുഖം അടച്ചുള്ള അടി, മമ്മൂട്ടിയെന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍'; ഉണ്ട സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

Malayalilife
topbanner
ഡാ.. ആദിവാസീ എന്നു വിളിക്കുന്നതില്‍ ആനന്ദിക്കുന്നവര്‍ക്കുള്ള മുഖം അടച്ചുള്ള അടി, മമ്മൂട്ടിയെന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍'; ഉണ്ട സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

മ്മൂട്ടി – ഖാലിദ് റഹമാന്‍ ചിത്രം ഉണ്ടയെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കും അതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കുള്ള മുഖം അടച്ചുള്ള അടിയാണ് ‘ഉണ്ട’ എന്ന് മിഥുന്‍ മാനുവല്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്നു ഉണ്ട.. മിഥുന്‍ പറയുന്നു.

മിഥുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘നിങ്ങള് ഇപ്പഴും വള്ളിയില്‍ തൂങ്ങിയാ നടക്കുന്നേ..??” കൂടെ ‘ഡാ..ആദിവാസീ’ എന്നൊരു വിളിയും..സ്ഥലം വയനാട് ആണെന്ന് പഠനം കഴിഞ്ഞു പുറം നാടുകളില്‍ ജോലിയും മറ്റുമായി എത്തിയ കാലങ്ങളില്‍ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട് .. അത്തരം ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കും അവ പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട.

സ്വന്തം നാട്ടില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങള്‍ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ട.. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്നു ഉണ്ട.. ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനില്‍ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേര്‍സാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കന്‍ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്മാന്‍ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി .. Congrats team UNDA..- It’s a daring,flawless film..-

വാല്‍ക്കഷ്ണം : ടാര്‍സനും മൗഗ്ലിയും ഒക്കെ വള്ളിയില്‍ തൂങ്ങി നടന്നാണ് സാര്‍ ലോക സാഹിത്യ – ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങള്‍ ആയത്…????????????

 

Midhun Manuel Thomas

midhun manual thomas fb post about unda film

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES