Latest News

കാരണവരെ പോലെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോള്‍ ഒരു ജന്മം സഫലമായ അനുഭൂതി; വിവാഹിതരാകാന്‍ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല;പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ച് 'മേപ്പടിയാന്‍' സംവിധായകന്‍; വിഷ്ണു മോഹന്റെ കുറിപ്പ് വൈറലാകുന്നു

Malayalilife
കാരണവരെ പോലെ തലയില്‍ കയ്യ് വച്ച് അനുഗ്രഹിച്ചപ്പോള്‍ ഒരു ജന്മം സഫലമായ അനുഭൂതി; വിവാഹിതരാകാന്‍ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല;പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ച് 'മേപ്പടിയാന്‍' സംവിധായകന്‍; വിഷ്ണു മോഹന്റെ കുറിപ്പ് വൈറലാകുന്നു

തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്ക് നല്‍കിയത്. അഭിരാമിയുടെ മാതാപിതാക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായതിന്റെ സന്തോഷം വിഷ്ണു മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്

അഭിരാമിയുടെ മാതാപിതാക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകളാണ് അഭിരാമി. 

വിഷ്ണു മോഹന്‍ കുറിച്ചത്

'നടന്നത് സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നല്‍കാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നല്‍കി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങള്‍ക്ക് ഉണ്ടായി.

കേരളീയ വേഷത്തില്‍ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചപ്പോള്‍ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാന്‍ പോകുന്ന എനിക്കും അഭിരാമിക്കും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ തരുന്ന ഊര്‍ജം ഈ ആയുഷ്‌ക്കാലം മുഴുവന്‍ നീണ്ടുനില്‍ക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. പങ്കെടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും (I will try my best to attend)- ഈ വാക്കുകള്‍ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കില്‍ പോലും ആ ദിവസം ധന്യമാകാന്‍. നന്ദി മോദിജി.''-വിഷ്ണുമോഹന്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ നേരില്‍ കണ്ട് മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് എ.എന്‍. രാധാകൃഷ്ണന്‍ പ്രതികരിച്ചു. പ്രധാനമന്ത്രിക്ക് മകളുടെ കല്യാണക്കാര്യം അറിയിച്ചുകൊണ്ട് ഒരു മെയില്‍ ഇടുക മാത്രമാണ് രാധാകൃഷ്ണന്‍ ചെയ്തത്. എന്നാല്‍, പിഎം. ഓഫിസില്‍നിന്നു വിളിച്ച്, കേരളത്തില്‍ വരുമ്പോള്‍ പ്രധാനമന്ത്രി രാധാകൃഷ്ണനെയും കുടുംബത്തെയും നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താജ് മലബാറിലേക്ക് എത്താനും നിര്‍ദേശിച്ചു. എ.എന്‍. രാധാകൃഷ്ണന്‍, ഭാര്യ അംബികാ ദേവി, മകള്‍ അഭിരാമി, പ്രതിശ്രുത വരന്‍ സിനിമാ സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നിവരാണ് മോദിയെ കാണാന്‍ എത്തിയത്.

മാര്‍ച്ച് 23നായിരുന്നു വിഷ്ണുവിന്റെയും അഭിരാമിയുടെയും വിവാഹം. സെപ്റ്റംബര്‍ 3ന് ചേരാനല്ലൂര്‍ വച്ചാണ് വിവാഹം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'മേപ്പടിയാന്‍' സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് വിഷ്ണു. ഉണ്ണി മുകുന്ദന്‍ തന്നെ നായകനായെത്തുന്ന 'പപ്പ'യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്.
 

meppadiyan director vishnu mohan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES