വിവാഹത്തിന് മുന്‍പ് സുരേഷേട്ടന് പിള്ളേര് കളി കൂടുതലായിരുന്നു; പ്രണയബന്ധത്തെ പറ്റി തുറന്ന് പറഞ്ഞ് നടി മേനക

Malayalilife
വിവാഹത്തിന് മുന്‍പ് സുരേഷേട്ടന് പിള്ളേര് കളി കൂടുതലായിരുന്നു; പ്രണയബന്ധത്തെ പറ്റി തുറന്ന് പറഞ്ഞ് നടി മേനക

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു.[1] പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഇരുവരും നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. സുരേഷിനെ തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ വിലക്കിയിട്ടുണ്ടെന്ന് മേനക പറയുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ വ്യക്തമാക്കിയത്. വിവാഹത്തിന് മുന്‍പ് സുരേഷേട്ടന് പിള്ളേര് കളി കൂടുതലാണ്. മേനക സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പറയുമായിരുന്നു. പക്ഷേ ഞാനത് എന്‍ജോയ് ചെയ്യുകയായിരുന്നു എന്ന് മേനക പറയുന്നു.

19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സം‌വിധാനം നിർവഹിച്ച ശിവം എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ. 

menaka sureshkumar malayalam movie family husband wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES