മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ നടിയാണ് മീരാ വാസുദേവന്‍. ബ്ലെസി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷത്തിലൂടെയും മലയാളികള്‍ക്ക് മുന്‍പിലെത്തി. രണ്ടു കുട്ടികളുടെ അമ്മയായി 'തന്‍മാത്ര'യില്‍ എത്തിയ 37 വയസ്സുകാരിയായ മീര തന്റെ ഫിറ്റ്നെസ്സില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നയാളാണ്.ഇപ്പോള്‍ ആറുമാസത്തെ വര്‍ക്ക് ഔട്ട് കൊണ്ട് 27 കിലോ ഭാരം കുറച്ചുകൊണ്ടാണ് മീര മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്.
സിനിമയില്‍ നിന്ന് ഇടേവള എടുത്ത് വെള്ളിത്തിരയില്‍ നിന്ന് അപ്രതീക്ഷമായ മീരയെ ഇടക്കാലത്ത് മലയാളി കണ്ടത് ഒരു ഷോര്‍ട്ട് ഫിലിമിലൂെ മാത്രമാണ്. ബ്ലെസ്സിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തന്മാത്രയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മീര കാഴ്ചവെച്ചത്. തന്മാത്രിലെ മോഹന്‍ലാലുമൊത്തുള്ള ബെഡ് റൂം രംഗങ്ങളും ഏറെ വിവാദമാിയിരുന്നു.
മകന്‍ ഉണ്ടായ സമയത്ത് ശരീരത്തില്‍ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ ശരീരഭാരം 97 കിലോ ആയി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ തന്റെ ആറുമാസത്തെ പരിശഅരമത്തിന്റെ ഫലമായി ശരീരഭാരം 23 കിലോയാണ് മീര കുറച്ചത്.
''മകന്‍ ഉണ്ടായ ശേഷം തൈറോയിഡ് , ബി പി, വെര്‍ട്ടിഗോ, ചില ഇഞ്ചുറികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം ശരീരഭാരം വളരെയധികം കൂടി, ഏതാണ്ട് 97 കിലോ വരെ എത്തി. മകന്റെ അടുക്കല്‍ നിന്നും മാറി നില്‍ക്കാന്‍ പറ്റുന്ന സമയമായപ്പോള്‍ മുതല്‍ ഞാന്‍ അവനെ എന്റെ അച്ഛനമ്മമാരുടെ അടുക്കല്‍ ആക്കി വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങി. 2 ജിമ്മില്‍ പോയി തുടങ്ങിയ ശേഷം ആറു മാസം കൊണ്ട് 23 കിലോ കുറഞ്ഞെന്നും മീര പറയുന്നു.
ഇപ്പോള്‍ ഒരു കൂട്ടം ഫിറ്റ്നെസ്സ് ട്രെയിനര്‍മാരുമായി ചേര്‍ന്നാണ് താന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് താരം മിലിന്ദ് സോമന്‍ ആണ് ഇരുപത്തിയൊന്നാം വയസ്സ് മുതല്‍ ബോഡി ബില്‍ഡിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവയില്‍ സജീവയായി പങ്കെടുക്കുന്ന മീരാ വാസുദേവന്റെ മറ്റൊരു പ്രചോദനം. മീരയുടെ ആദ്യ ചിത്രം 'പ്യാര്‍ കാ സൂപ്പര്‍ഹിറ്റ് ഫോര്‍മുല'യിലെ നായകനായിരുന്നു അഭിനേതാവും മോഡലുമായ മിലിന്ദ് സോമന്‍.