Latest News

തടിച്ചു ഉരുണ്ടിരുന്ന മീരാ ജാസ്മിന്‍ മെലിഞ്ഞത് എല്ലും തോലുമായി; സഹോദരിയുടെ വിവാഹദിനത്തില്‍ ദിലീപുമൊത്ത് പങ്കുവച്ച ചിത്രം വൈറല്‍; ചിത്രം മീര പങ്കുവച്ചത് അരുണ്‍ഗോപിയുമൊത്തുള്ള സെല്‍ഫിക്ക് പിന്നാലെ; ദിലീപ് മീരാ ജോഡിയില്‍ പുതിയ സിനിമ പ്രതീക്ഷിക്കുന്നെന്ന് ആരാധകരും

Malayalilife
തടിച്ചു ഉരുണ്ടിരുന്ന മീരാ ജാസ്മിന്‍ മെലിഞ്ഞത് എല്ലും തോലുമായി; സഹോദരിയുടെ വിവാഹദിനത്തില്‍ ദിലീപുമൊത്ത് പങ്കുവച്ച ചിത്രം വൈറല്‍; ചിത്രം മീര പങ്കുവച്ചത് അരുണ്‍ഗോപിയുമൊത്തുള്ള സെല്‍ഫിക്ക് പിന്നാലെ; ദിലീപ് മീരാ ജോഡിയില്‍ പുതിയ സിനിമ പ്രതീക്ഷിക്കുന്നെന്ന് ആരാധകരും

ലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങളിലുടെ നിറസാന്നിധ്യമായി തിളങ്ങിയ നടിയാണ് മീരാ ജാസ്മിന്‍. മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മീര തിളങ്ങി നില്‍ക്കുമ്പോഴാണ് വിവാഹം നടക്കുന്നത്. പിന്നീട് സിനിയോട് വിട പറഞ്ഞ് വിദേശത്തേക്ക് പോയ താരത്തെ നീണ്ട ഇടവേളയ്ക്കശേഷം കണ്ടത് അരുണ്‍ഗോപിക്ക് ഒപ്പമുള്ള ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ ദിലീപുമൊത്ത് മീരയുടെ അടുത്ത ചിത്രവും എത്തിയതോടെ അഭിനയത്തിലേക്ക് വീണ്ടും മീര തിരികെ എത്തുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. ദിലീപിനൊപ്പം അഭിനയിച്ച ചിത്രത്തില്‍ ശിവാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയതോടെ പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു. 2014ല്‍ അനില്‍ ജോണ്‍ ടൈറ്റസുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് മീര പൂര്‍ണായി പിന്മാറാന്‍ അപ്രതീക്ഷിതമായി തീരുമാനം എടുക്കുകയായിരുന്നു. 2014 ഫെബ്രുവരി 12ന് പാളം എല്‍.എം.സ് പള്ളിയില് വച്ചാണ് ഇരുവരുടയും വിവാഹം നടന്നത്. പിന്നീട് ഭര്‍ത്താവുമൊത്ത് വിദേശത്തേക്ക് പോയ മീരയെ അധികം ആരും കണ്ടതുമില്ല.

 ചുരുങ്ങിയ 15 വര്‍ഷത്തെ സിനിമാ കരിയറില്‍ 13ലധികം മലയാള ചിത്രങ്ങളിലും പത്തിലധികം തമിഴ് ചിത്രങ്ങളിലും അഞ്ച് തെലുങ്ക് സിനിമയിലും മീര ഭാഗമായി. മലയാളത്തില്‍ ഏറെയും ദിലീപ് മീര ജോഡിയിലൊരുമിച്ച ചിത്രമാണ് ശ്രദ്ധേയമായതെങ്കിലും കുഞ്ചോക്കോ ബോബനുമായി അഭിനയിച്ച ക്‌സതൂരിമാനാണ് താരത്തിന്റെ കരിയര്‍ ബ്രേക്കിങായി തിളങ്ങിയത്.  മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം തിളങ്ങിയ നേട്ടവും ഈ യുവനടിക്ക് അന്ന് സ്വന്തമായിരുന്നു. മമ്മൂട്ടിയുടെ ഒപ്പമുള്ള ഒരേ കടല്‍ മോഹന്‍ലാലുമായി അഭിനയിച്ച രസതന്ത്രത്തിലെ കഥാപാത്രം എന്നിവ മീരയ്ക്ക് താരമൂല്യം ഏറെ സമ്മാനിച്ചു. 

പഠം 1 ഒരു വിലാപത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്‌കാരവും മീരയെ തേടിയെത്തി, ഉജാല ഫിലിം അവാര്‍ഡ് ഉള്‍പ്പടെ പത്തിലധികം ഫിലിം അവാര്‍ഡുകളും കേരളത്തില്‍ നിന്ന് മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന മീരയുടെ ചിത്രങ്ങള്‍ വൈറലായത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അരുണ്‍ഗോപിക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നതോടെ ആരാധകരും ഏറെ പ്രതീക്ഷയിലായിരുന്നു. ദിലീപിനേയും മീരയേയും ഒരുമിച്ച് അരുണ്‍ഗോപി പുതിയ ചിത്രം ഒരുക്കുന്നോ എന്നസൂചനയാണോ ചിത്രമെന്നാണ് ആരാധകരില്‍ പലരും ചോദിക്കുന്നത്. 

37കാരിയായ മീരയ്ക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നു കരുതിയവരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിക്കുന്നത്. തടിച്ച് സുന്ദരിയായിരുന്ന മീരയെ പുതിയ ചിത്രത്തില്‍ കണ്ടാല്‍ മെലിഞ്ഞ് എല്ലും തോലുമായ രീതിയാലാണ് കാണാന്‍ സാധിക്കുന്നത്. പഴയ ഗ്ലാമര്‍ പോയെന്ന് ഒരുവിഭാഗം ആളുകള്‍ പരാതി പറയുമ്പോള്‍ ഇപ്പോള്‍ കാണാന്‍ കൂടുതല്‍ സുന്ദരിയായെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. 

Read more topics: # meera jasmin pic with dileep
meera jasmin pic with dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES