നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ. അതിൽ പ്രധാന താരങ്ങളായിരുന്നു ദിലീപിന്റെ മകൾ മീനാക്ഷിയും മലയാളത്തിലെ നടി നമിത പ്രമോദും. കല്യാണത്തിനും റിസെപ്ഷനും എല്ലാം ഡാന്‍സുമായാണ് നമിതയും മീനാക്ഷിയും കുട്ടൂകാരിയുടെ പ്രീ വെഡ്ഡിങ് റിസെപ്ഷനില്‍ എത്തിയത്. മീനാക്ഷി ദിലീപിന്റെ കളിക്കൂട്ടുകാരി കൂടിയാണ് ആയിഷ നാദിര്‍ഷ. ഒപ്പം നമിത ഇവരുടെ അടുത്ത സുഹൃത്താണ്. മിക്കപ്പോഴും ഇവര്‍ ഒരുമിച്ചുളള ചിത്രങ്ങളെല്ലം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
വിവാഹ ആഘോഷ ചിത്രങ്ങള്‍ നമിതയും മീനാക്ഷിയുമെല്ലാം തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെച്ചു. അതേസമയം മീനാക്ഷിക്കൊപ്പമുളള പുതിയ ചിത്രത്തിന് നമിത പ്രമോദ് നല്‍കിയ ക്യാപ്ഷന്‍ വെെറലായി മാറിയിരുന്നു. ഇരുവരും തമ്മിലെ കൂട്ടൊക്കെ വിഡിയോയിൽ നിന്ന് വ്യകതമായിരുന്നു. മീനാക്ഷി ദിലീപിനൊപ്പമുളള ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് നമിത നല്‍കിയിരിക്കുന്നത്. ഏടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്‌നേഹം എനിക്ക് വേണം എന്നാണ് മീനാക്ഷിക്കൊപ്പമുളള ചിത്രത്തിന് നമിത നല്‍കിയ അടിക്കുറിപ്പ്. ഇത് വീണ്ടും ഇവരുടെ അടുപ്പം കാണിച്ചു തരികയാണ്.
നടൻ ദിലീപിന്റെ കൂടെ നിരവധി ചിത്രങ്ങളിൽ നടി നമിത അഭിനയിച്ചിട്ടിട്ടുണ്ട്. സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ സിനിമകളിലും ദിലിപും നമിതാ പ്രമോദും ഒന്നിച്ചഭിനയിച്ചു. മലയാളത്തില്‍ അല്‍ മല്ലുവാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പിന്നാലെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍.