Latest News

'സ്ത്രീകള്‍ പണിയെടുക്കാനും സമ്പാദിക്കാനും ലക്ഷ്യമുള്ളവര്‍'; സൗജന്യയാത്ര നല്‍കേണ്ടത് സ്ത്രീകള്‍ക്കല്ല; യുഡിഎഫ് പ്രകടനപത്രികയ്ക്കെതിരെ നാദിറ മെഹ്‌റിന്‍ 

Malayalilife
 'സ്ത്രീകള്‍ പണിയെടുക്കാനും സമ്പാദിക്കാനും ലക്ഷ്യമുള്ളവര്‍'; സൗജന്യയാത്ര നല്‍കേണ്ടത് സ്ത്രീകള്‍ക്കല്ല; യുഡിഎഫ് പ്രകടനപത്രികയ്ക്കെതിരെ നാദിറ മെഹ്‌റിന്‍ 

യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയ്ക്കെതിരെ വിമര്‍ശനവുമായി ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും ബിഗ് ബോസ് മുന്‍ താരവുമായ നാദിറ മെഹ്‌റിന്‍. സ്ത്രീകള്‍ പണിയെടുക്കാനും സമ്പാദിക്കാനും കഴിവുള്ളവരാണെന്നും ഇത്തരമൊരു ആനുകൂല്യം ലഭിക്കേണ്ടത് മറ്റു വിഭാഗങ്ങള്‍ക്കാണെന്നും നാദിറ പറഞ്ഞു. 

'സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്നതിന് പകരം പ്രായമായവര്‍ക്കോ ഭിന്നശേഷിക്കാര്‍ക്കോ ആണ് ഈ ആനുകൂല്യം നല്‍കേണ്ടിയിരുന്നത്. അല്ലെങ്കില്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ള പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കോ നല്‍കണമായിരുന്നു. 60 വയസ് അല്ലെങ്കില്‍ 50 വയസ് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യയാത്ര, വികലാംഗര്‍ക്ക് സൗജന്യയാത്ര, ന്യൂനപക്ഷത്തില്‍ പെട്ട ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോ അല്ലെങ്കില്‍ അങ്ങനെ ഏതെങ്കിലും വിഭാഗത്തില്‍ പെട്ടവര്‍ക്കോ നല്‍കണം സ്ത്രീകള്‍ ഇവിടെ വലിയ പ്രിവിലേജ് ഉള്ളവരാണെന്നല്ല ഞാന്‍ പറയുന്നത്, പക്ഷേ അവര്‍ പണിയെടുക്കാനും സമ്പാദിക്കാനും ലക്ഷ്യമുള്ളവരാണ്. 

ഞങ്ങള്‍ വിദ്യാഭ്യാസമുള്ളവരും ജോലി ചെയ്യാന്‍ കഴിവുള്ളവരുമാണ്. അത്തരമൊരു വിഭാഗത്തിനല്ല സൗജന്യങ്ങള്‍ നല്‍കേണ്ടത്' - ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നാദിറ വ്യക്തമാക്കി. സൗജന്യയാത്ര വാഗ്ദാനത്തെ വിമര്‍ശിച്ച് തൃക്കാക്കരയിലെ മുന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരും രംഗത്തെത്തിയിരുന്നു. യാതൊരു പ്ലാനിംഗുമില്ലാതെയാണ് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമ്പോള്‍ കെഎസ്ആര്‍ടിസിയോടൊപ്പം വന്‍ നികുതി നല്‍കുന്ന സ്വകാര്യ ബസ് മേഖല കൂടി തകരുമെന്നും പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പ്രായോഗികമല്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞു. യുഡിഎഫിന്റെ ഈ വാഗ്ദാനം സംബന്ധിച്ചുള്ള കണക്കെടുപ്പുകള്‍ ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിലും പുറത്തും വിഷയം ചര്‍ച്ചയാകുന്നത്.

nadira mehrin udf ksrtc travel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES