Latest News

തെരി ബേബിയായ് വന്ന മീനയുടെ മകൾ നൈനിക എവിടെയെന്ന് തിരക്കി ആരാധകർ; മീനയുടെ പഠിപ്പു നിന്നതുപോലെ മകളുടെ നിൽക്കാതിരിക്കാൻ സിനിമയ്ക്ക് ചെറിയ വിട

Malayalilife
തെരി ബേബിയായ് വന്ന മീനയുടെ മകൾ നൈനിക എവിടെയെന്ന് തിരക്കി ആരാധകർ; മീനയുടെ പഠിപ്പു നിന്നതുപോലെ മകളുടെ നിൽക്കാതിരിക്കാൻ സിനിമയ്ക്ക് ചെറിയ വിട

ദൃശ്യം എന്ന സിനിമ മലയാളികൾക്ക് തിരികെ തന്നത് മലയാളത്തിലെ എക്കാലത്തെയും സുന്ദരികളുടെ പട്ടികയിൽ ഇടമുള്ള മീനയെ ആണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് റാണിയായി മീന വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ദൃശ്യം രണ്ടാം ഭാഗത്തിലും അഭിനയിക്കാന്‍ കഴിഞ്ഞതിന്‌റെ സന്തോഷം അടുത്തിടെ നടി പങ്കുവെച്ചിരുന്നു. ഒരുകാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെ സ്ഥിരം നായിക കൂടിയായിരുന്നു നടി. വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമായിരുന്നു താരം. മീനയെ പോലെ തന്നെ മകൾ നൈനികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ദളപതി വിജയുടെ സിനിമയായ തേരിയിലാണ് മകൾ അഭിനയിച്ചത്. 

തെരിയ്ക്ക് പിന്നാലെ ഭാസകര്‍ ദി റാസ്‌കല്‍ തമിഴ് റീമേക്കിലും നൈനിക അഭിനയിച്ചു. അതേസമയം സിനിമയിലെ തിരക്ക് കാരണം ഏട്ടാം ക്ലാസില്‍ വെച്ച് പഠിപ്പ് നിര്‍ത്തേണ്ടി വന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്. പിന്നീട് പ്രൈവറ്റായി പഠിച്ചെടുക്കുകയായിരുന്നു എന്നും നടി പറഞ്ഞു. തനിക്കുണ്ടായത് പോലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് അത്രയും ടെന്‍ഷന്‍ കൊടുക്കാന്‍ വയ്യെന്നും നടി പറയുന്നു. അവള്‍ എഞ്ചോയ് ചെയ്ത വളരട്ടെയെന്നാണ് മീനയുടെ അഭിപ്രായം. നൈനികയെ തേടി പിന്നെയും ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ മകള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്ന തീരുമാനത്തില്‍ അത് കമ്മിറ്റ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സിനിമയിലുണ്ടായ തിരക്ക് കാരണം അവളുടെ പല ക്ലാസുകളും നഷ്ടപ്പെട്ടിരുന്നു. മോളെ അഭിനയിപ്പിക്കുന്നതിനെ കുറിച്ച് താനും വിദ്യയും ചിന്തിക്കുന്നതിന് മുന്‍പാണ് വിജയ് ചിത്രത്തിലേക്കുളള ഓഫര്‍ വന്നത്. ആദ്യം എന്റെ ഡേറ്റ് ചോദിച്ച് വിളിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ മകളെ കുറിച്ച് ചോദിച്ചാണ് വിളിച്ചത് എന്നും നടി പറഞ്ഞിരുന്നു. 

തെരിയുടെ ആദ്യ ഷോട്ടിന് വേണ്ടി മോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. മോള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലല്ലോ. എന്റെയും മകളുടെയും സിനിമാ കരിയര്‍ തുടരുന്നതില്‍ വലിയ പിന്തുണയുമായി ഭര്‍ത്താവ് ഉണ്ട്. മോളുണ്ടായ ശേഷവും സിനിമയില്‍ അഭിനയിക്കാന്‍ എന്നെ പ്രോല്‍സാഹിപ്പിച്ചത്. 

Read more topics: # meena ,# girl ,# daughter ,# nainika ,# tamil ,# movie
meena girl daughter nainika tamil movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES