Latest News

മേക്കപ്പ് വേണ്ട എന്ന് മീനയോടു പറഞ്ഞപ്പോൾ അവർ അസ്വസ്ഥയാകാൻ തുടങ്ങി; അഞ്ജലി ഉടൻ അത് അനുസരിച്ചു; നാടൻ സ്ത്രീക്ക് മേക്കപ്പിന്റെ ആവിശ്യം ഇല്ലല്ലോ; സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു

Malayalilife
മേക്കപ്പ് വേണ്ട എന്ന് മീനയോടു പറഞ്ഞപ്പോൾ അവർ അസ്വസ്ഥയാകാൻ തുടങ്ങി; അഞ്ജലി ഉടൻ അത് അനുസരിച്ചു; നാടൻ സ്ത്രീക്ക് മേക്കപ്പിന്റെ ആവിശ്യം ഇല്ലല്ലോ; സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു

പ്പോൾ എവിടെ തിരിഞ്ഞാലും ദൃശ്യം 2 തരംഗമാണ്. എന്തിന് നല്ലൊരു സിനിമയ്ക്ക് രണ്ടാം ഭാഗം എടുത്ത് നശിപ്പിക്കാൻ പോകുന്നു എന്ന പ്രേക്ഷകരുടെ ചോദ്യത്തിൽ നിന്ന് ദൃശ്യം ഒന്നിനെക്കാൾ രണ്ടാം ഭാഗം മികച്ചതായിരുന്നു എന്ന ചില ഭാഗങ്ങളുടെ കമന്റുകളുടെ ബുദ്ധി രാക്ഷസൻ ജീത്തു ജോസഫ് തന്നെ. ജിത്തു ജോസഫിനും മോഹൻലാലിനും അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ഇപ്പോൾ ചിത്രത്തിൽ മീനയുടെ മേക്കപ്പിനെ പറ്റിയാണ് പറയുന്നത്. ഒരു നാടൻ വീട്ടമ്മയുടെ മേക്കപ്പ് അല്ലായിരുന്നു മീനയ്ക്ക് എന്ന് പറഞ്ഞ് ഒരുപാട് വിമർശങ്ങൾ വന്നിട്ടുണ്ടായിരുന്നു. 

മീന ഒരുപാട് മലയാളം സിനിമകള്‍ ചെയ്തതാണ്. ഒരുപക്ഷേ മീനയ്ക്ക് നാട്ടിന്‍പുറത്തെ കാര്യങ്ങൾ പൂർണമായി മനസ്സിലാകാത്തതാകാം. ഞങ്ങള്‍ പല തവണ മീനയോടു പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്ക്കണമെന്ന്. ഞാനതു പറയുമ്പോ‍ൾ അവർ അസ്വസ്ഥയാകാൻ തുടങ്ങി. എനിക്ക് അവരില്‍നിന്ന് നല്ല റിയാക്‌ഷന്‍സ് ആണ് വേണ്ടത്. എന്‍റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അസ്വസ്ഥരാകാതെ ഞാൻ ശ്രദ്ധിക്കും എന്നാണ് ഇതിന്റെ സംവിധായകൻറെ പ്രതികരണം. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമർശനമുണ്ടായിരുന്നു. അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്ന്. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്ത് ശീലിച്ച് വന്നതുകൊണ്ടായിരിക്കാം, അത് മനസ്സിലാകുന്നില്ല. അതേസമയം അഞ്ജലിക്ക് മേക്കപ്പ് പോലും വേണ്ടെന്നു ഞാന്‍ പറഞ്ഞു. പക്ഷേ അഞ്ജലിക്ക് അത് വേഗം മനസിലായി എന്നാണ് സംവിധായകൻ പറയുന്നത്. 

മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു. മീനയുടെ മകളും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 
 

meena drishyam director malayalam movie makeup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES