Latest News

വിനായകന്‍ അശ്ലീല ചുവയോടെ സംസാരിച്ചതിന്റെ തെളിവ് പൊലീസിന്; മൃദുല ശശിധരന്റെ പരാതിയില്‍ താരത്തെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; താരലോകത്തെ നടുക്കി വീണ്ടും മീടു വിവാദത്തിലേക്ക് 

Malayalilife
വിനായകന്‍ അശ്ലീല ചുവയോടെ സംസാരിച്ചതിന്റെ തെളിവ് പൊലീസിന്; മൃദുല ശശിധരന്റെ പരാതിയില്‍ താരത്തെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; താരലോകത്തെ നടുക്കി വീണ്ടും മീടു വിവാദത്തിലേക്ക് 

ടന്‍ വിനായകനെതിരായ ലൈംഗീക ആരോപണത്തില്‍ കൂടുതല്‍ തെളിവുമായി ദളിത് ആക്റ്റിവിസ്റ്റ് മൃദുല ദേവി ശശിധരന്‍. വിനായകന്‍ അശ്ലില ചുവയോടെ സംസാരിച്ചെന്ന് പരാതിയില്‍ ഫോണ്‍രേഖ അടക്കം തെളിവായി നല്‍കിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 
യുവതിയുടെ  പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ വിനായകനെ പൊലീസ് അറസ്റ്റഅ ചെയ്‌തേക്കും. ഫോണ്‍ റെക്കോഡിംഗ് അടങ്ങിയ മെമ്മറി കാര്‍ഡ് യുവതി പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റിന് ഒരുങ്ങുന്നത്.

ദളിത് യുവതി ശശിധരന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.

നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീവിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല-എന്നായിരുന്നു യുവതി കുറിച്ചത്. വിനായകനുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഡാ.. ആദിവാസീ എന്നു വിളിക്കുന്നതില്‍ ആനന്ദിക്കുന്നവര്‍ക്കുള്ള മുഖം അടച്ചുള്ള അടി, മമ്മൂട്ടിയെന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍'; ഉണ്ട സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

mee too against actor vinayakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES