Latest News

'പിച്ചക്കാരന്‍ 2 'എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന  ആക്ഷന്‍ ചിത്രം മഴൈ പിടിക്കാത്തമനിതന്‍;ആഗസ്റ്റ് 2-ന് റിലീസിന്

Malayalilife
 'പിച്ചക്കാരന്‍ 2 'എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന  ആക്ഷന്‍ ചിത്രം മഴൈ പിടിക്കാത്തമനിതന്‍;ആഗസ്റ്റ് 2-ന് റിലീസിന്

'പിച്ചക്കാരന്‍ 2 'എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന  ആക്ഷന്‍ ചിത്രം മഴൈ പിടിക്കാത്തമനിതന്‍ ' 'ഓഗസ്റ്റ് രണ്ടിന് ലോകമാകെ പ്രദര്‍ശനത്തിനെ ത്തുന്നു.ശരത്കുമാര്‍, സത്യരാജ്, കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഡോളീധനാജ്ഞയന്‍, മുരളിശര്‍മ്മ,തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വിജയ് മില്‍ട്ടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേഘ  ആകാശ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇന്‍ഫിലിറ്റി ഫിലിംസ് കമല്‍ബോറ,ഡി ലളിത, ബി പ്രദീപ്, പങ്കജ്‌ബോറ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മില്‍ട്ടണ്‍ നിര്‍വ്വഹിക്കുന്നു.ജാഗ്വര്‍ സ്റ്റുഡിയോസിനു വേണ്ടി ബി വിനോദ് ജയിന്‍ സന്‍ഹ സ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവര്‍ ചേര്‍ന്ന് 'മഴൈ പിടിക്കാത്തമനിതന്‍ ' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്.

mazhai pidikatha manithan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES