മോഹൻലാലിന്റെ ലൂസിഫർ നിറഞ്ഞ സദസിൽ ഓട്ടം തുടരുകയാണ്. നൂറു കോടി ക്ലബ്ബിൽ എത്താനുള്ള എല്ലാ വിഭവവും സിനിമയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ആവേശത്തോടെയാണ് ഫാൻസുകാർ സിനിമയെ ഏറ്റെടുത്തത്. ഇപ്പോൾ സിനിമയെ കുറിച്ചുള്ള മായാ കിരൺ എന്ന ലാൽ ആരാധികയുടെ പോസ്റ്റും വൈറലാകുകയാണ്.
മായാ കിരണിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
'ലൂസിഫർ 'സിനിമ ഇറങ്ങും മുൻപ് റിവ്യൂ എഴുതിയ ചില ടീംസുണ്ട് , അവർ പ്ലീസ് സ്റ്റെപ് ബാക് . ഇനി ഞാൻ പറയുന്നത് എന്റെ അഭിപ്രായമാണ് ,അതായത് ഒരു കട്ട ഫാൻ ഗേൾ നിലവാരത്തിലുള്ള അഭിപ്രായം.
''ലൂസിഫർ '
ഒറ്റവാക്കിൽ മാസ്സ് എന്ന് മനസിൽ തട്ടിപ്പറയാനാവുന്ന ചിത്രം . കൊമേഷ്യൽ സിനിമയുടെ മടിത്തട്ടിലേയ്ക്ക് പൃഥ്വിരാജെന്ന കന്നി സംവിധായകൻ സമ്മാനിച്ച ആസ്വാദന മികവേറെയുള്ള ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ .സർക്കാസത്തിന്റെ ചുവട് പിടിച്ച് സറ്റയർ രീതിയിൽ കുറിക്ക് കൊള്ളിച്ച സൈക്കോളജിക്കൽ അപ്രോച്ച് .വർത്തമാന കാല രാഷട്രീയ കാപട്യത്തിന്റെ നിഷ്പക്ഷമായ ഇമേജിങ് .
ഒരു സ്‌ട്രോങ്ങ് ക്ലാസ്സിക്‌സ്റ്റോറി ലൈൻ പ്രതീക്ഷിക്കാത്തവർക്ക് സ്റ്റാർട്ട് ടു എൻഡ് ത്രില്ലർ അതാണ് ലൂസിഫർ .
''സ്റ്റീഫൻ നെടുമ്പള്ളി ' ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വജ്രത്തിളക്കമാവുന്നത് ഒരു ആരാധികയെന്ന നിലയിൽ ഒരു പാട് സന്തോഷമുള്ള കാര്യമാണ് .കാത്തിരുന്ന് കാത്തിരുന്ന് കണ്ണു നൊന്ത് കിട്ടിയ പടം, റിലീസിങ്ങ് ഡേറ്റിൽ പോയി തന്നെ കണ്ടു .കാത്തിരുപ്പും മുൻകൂർ ടിക്കറ്റ് ബുക്കിങ്ങും ഒന്നും വെറുതെയായില്ല പടം കിടുക്കിക്കളഞ്ഞു . എസ്തപ്പാനും, സെയ്ദും, ജതിൻ റാംദാസും , ബിമൽ നായരും സ്‌ക്രീനിൽ നിറഞ്ഞാടി .ടോട്ടൽ ലാലേട്ടൻ ഇംപാക്ട് .
ലാലേട്ടാ ഈ പ്രായത്തിലും നിങ്ങൾക്കെങ്ങിനെ ഇത്ര ചുള്ളനായിരിക്കാനാവുന്നുവെന്ന് ചോദിച്ചത് പലവട്ടം. വെള്ള ഷർട്ട് ,മുണ്ട് സാൾട്ട് ആൻഡ് പെപ്പർ സ്റ്റെൽ താടി മുടി ,. ഹോ എന്താ ലുക്ക് കൂടെ കിടിലനൊരു പേരും , സ്റ്റീഫൻ നെടുമ്പള്ളി .രോമാഞ്ചിഫിക്കേഷൻ @ദ് പീക്ക് .
തന്റെ കൈവിരലുകളും കൺപീലികളും പോലും അഭിനയിച്ചരങ്ങു തകർക്കുന്ന , ചവിട്ടിയ ഇടങ്ങളൊക്കെ തന്റെ സ്‌ക്രീൻ പ്രസൻസുകൊണ്ട് അധീശപ്പെടുത്തിയ തനി മഹിരാവണൻ ,ലാലേട്ടൻ . ചുടു ലാവ ഉള്ളിലടക്കിയ അഗ്‌നിപർവ്വതം കണക്കെ സംഹാരത്തിന് മുൻപത്തെ ശാന്തതയോടെ സീക്വൻസ് ബൈ സീക്വൻസ് നിയന്ത്രിക്കുന്ന ഒരു മഹാ മാന്ത്രികനായ ഇബിലീസ് . പേരുകളെ സംഖ്യകൾ കൊണ്ട് അമ്മാനമാടുന്ന ലൂസിഫർ ! മൂന്നിലാരായാലും ആശയത്തിനൊത്ത തലക്കെട്ട് , അസാദ്ധ്യ തലയെടുപ്പ് .
കൃത്യമായ ഷോട്ടുകൾ മനസിൽ കണ്ടെഴുതിയ പഞ്ച് ഡയലോഗ്‌സ് & ഡയലോഗ് ഡെലിവറി .
ചങ്കിലേക്ക് തുളഞ്ഞു കയറുന്ന ചാട്ടുളി ചോദ്യങ്ങൾ .
വർത്തമാനകാല രാഷ്ട്രീയ കാപട്യത്തിന് നേരെ പിടിച്ച കണ്ണാടി .
അതി പ്രഹര ശേഷിയുള്ള സബ്ജക്ട് സെലക്ഷൻ ' പൊളിട്ടിക്കൽ ഫണ്ടിങ് ' , ഇരുട്ടിൽ തപ്പുന്ന മീഡിയാ സ്റ്റാൻഡ്‌സ് .
മാരകമായി പൊള്ളലേക്കാമായിരുന്ന പൊളിട്ടിക്കൽ വിഷ്വൽ ബേണിങ് നെ ,ദാ ഇങ്ങനെ ചങ്കിൽ ചേർത്ത് പിടിച്ചതിന് കാരണം ഈ സിനിമ ഉയർത്തിപ്പിടിച്ച ചില സമവായങ്ങളാണ് , സന്ധിയില്ലാത്ത സെക്കുലറിസവും ഡ്രമാറ്റിക് റിഥവുമാണ് . മുരളി ഗോപി വെട്ടിത്തെളിച്ച് ഉറവ കണ്ട കഥയുടെ ഗതിയിൽ ആഴം കൂട്ടി തെളിച്ചൊരുക്കിയ പൃഥ്വിയുടെ സംവിധാനമികവിൽ ലാലേട്ടൻ നീന്തിത്തുടിച്ചു വെന്ന് പറയണം . സുജിത്ത് വാസുദേവന്റെ സിനിമാറ്റോഗ്രഫിയുടെ ഫീൽ സിനിമ കണ്ടറിയണം . പ്ലാൻ സീക്വൻസുകൾ മുതൽ കൈയുടെ ക്ലോസ് ഷോട്ടുകൾ വരെ ഒന്നു പോലും അനാവശ്യമായി തോന്നാത്തത്ര പ്രാധാന്യത്തോടെ ചേർത്തു വച്ചിട്ടുണ്ട് .സിനിമയ്ക്ക് വ്യക്തമായ രാഷട്രീയമുണ്ട് എന്നാണ് എനിക്ക് തോന്നിയത് . രണ്ടു തിന്മകൾ തമ്മിലുള്ള യുദ്ധമാണ് പൊളിട്ടിക്‌സ് എന്നതിനാൽ തന്നെ ലൂസിഫർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്തെന്ന് വ്യക്തമാണ് .ജനങ്ങളെ മുതൽ മീഡിയയെവരെ നിയന്ത്രിക്കുന്നത് അക്കങ്ങളാണ് ,ലൂസിഫറിനും പ്രിയം അക്കങ്ങളാണ് .
666 എന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ വെഹിക്കിൾ നമ്പർ പോലും സൂക്ഷമമായി ഡിസൈൻ ചെയ്തിട്ടുണ്ട് , ലാൻഡ് മാസ്റ്റർ കറുത്ത നിറത്തിൽ മിനി കൂപ്പറിന്റെ തരം ഏഞ്ചൽ വിങ്‌സും 666 ഉം വ്യക്തമാക്കുന്നുണ്ട് ഇരുട്ടിന്റെ അധിപനായ മാലാഖയുടെ ചിത്രം .
PKR ആയി വേഷമിട്ട സച്ചിൻ ഖഡേക്കർ , വിവേക് ഒബ്രോയ് , ടൊവീനോ ,മഞ്ജു വാര്യർ എന്നിവരുടെ കഥാപാത്ര ഭാവം സിനിമയെ ഇന്റർനാഷണൽ പൊളിട്ടിക്‌സിലേയ്ക്കാണ് ലോഞ്ച് ചെയ്യിക്കുന്നത് , ഒരു മേക്കോവർ കൊണ്ട്, ഒരു മുഖ സാദൃശ്യമോ വസ്ത്ര ധാരണമോ കൊണ്ട് മാത്രം നല്ല ഒരു രാഷട്രീയനേതാവായി മാറാനാവില്ലെന്നും, മറിച്ച് കഴിവും അന്ത:സത്തയും സമർപ്പണവും വിശ്വാസ്യതയും തന്നെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും കോളാമ്പിയിലൂടെയെന്നപോലെ വിളിച്ചു പറയുന്നുണ്ട് പല സീനുകളും . അവിശുദ്ധ രാഷ്ട്രീയവും മാധ്യമങ്ങളുടെ നട്ടെല്ലില്ലായ്മയും , സത്യത്തിന്റെയും അസത്യത്തിന്റെയും നേർത്ത അതിർവരമ്പിന്റെ നിലനിൽപ്പും പറയുന്നതിനൊപ്പം കേരളത്തിന്റെ വർത്തമാനകാല വിപത്ത് ചർച്ച യാവുന്നു. 'ഡ്രഗ്‌സ് മാഫിയ ' കേരള യുവത്വത്തെ കാർന്നുതിന്നുന്ന ക്യാൻസറിനെപ്പറ്റി സാമൂഹിക പ്രതിബന്ധതയോടെ പ്രതികരിക്കുന്ന സമരായുധമായി വെള്ളിത്തിര മാറുന്നുണ്ട് ഒരു ഘട്ടത്തിൽ .കേരളം മറന്നു തുടങ്ങിയ ഗാനത്തെ തൂക്കിയെടുത്ത് മുന്നിലിട്ടു മൂളിച്ചപ്പോൾ തോന്നിയത് കുറ്റബോധമാണ് . സ്ത്രീ സമത്വത്തിനും സ്ത്രീ സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നതിനൊപ്പം സ്ത്രീയുടെ ചൂഷണം ചെയ്യപ്പെടുന്ന ഒരു ഭാവവും സിനിമയിൽ മുഴച്ചു നിന്നു .
ഫാസിൽ, സായികുമാർ ,നൈലാ ഉഷ, ആദിൽ , ഇന്ദ്രജിത്ത് തുടങ്ങി വൻ താരനിര ഒട്ടും മടുപ്പിക്കാതെ ആസ്വദിപ്പിച്ചു . സൗഹൃദത്തിന്റെ ഓർമ്മകൾക്ക് ആഴമുണ്ടെന്ന് പറയാതെ പറയുന്നുണ്ട് സിനിമ സെയ്ദിലൂടെ , സഖാവ് കുമാരനിലൂടെ ,PK രാംദാസിലൂടെ .
പറയാതെ നിവൃത്തിയില്ലാത്ത ഒന്നുണ്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം ഇന്ദ്രജിത്തിന്റെ കിടിലൻ സൈക്കോ ക്യാരക്ടർ .കിടിലൻ അഭിനയം .പിന്നെ മറ്റൊന്ന് ഷാജോണിന്റെ അലോഷിയെന്ന പെർട്ടിക്കുലർ രാഷട്രീയക്കാരൻ .
സെൽഫ് ട്രോൾ ട്രെൻഡ് ആയോണ്ടാവും നരസിംഹവും ആറാം തമ്പുരാനുമൊക്കെ എടുത്തിട്ട് പെരുക്കുന്നുണ്ട് സിനിമയിൽ .
സിനിമ കണ്ട ശേഷം വീണ്ടും'ലൂസിഫർ ' ടൈറ്റിൽ കാലിഗ്രഫി ശ്രദ്ധിച്ചാൽ മനസിലാവും എത്ര കരുതലോടെയാണ് അതു പോലും തയ്യാറാക്കിയതെന്ന് , അതിൽ ,ആദ്യവും അവസാനവും ഒഴികെ ബാക്കിയെല്ലാം മിറർ ഇമേജുകളാണ് ചിത്രത്തിലെന്നപോലെ.
ജോൺ മിൽട്ടൺ ,ലോസ്റ്റ് പാരഡൈസിൽ പറഞ്ഞതുപോലെ 'Better to reign in hell than serve in heaven '
എന്നതാണ് ആത്യന്തികമായി സിനിമയുടെ ശൈലി .മുരളീ ഗോപിയുടെ തൂലികയുടെ വേഗതയും പൃഥ്വിയുടെ ഫെയിമുകളുടെ വശ്യതയും ടോട്ടൽ സർക്കാസ്റ്റിക് അപ്രോച്ചും അണിയറയിൽ തകർക്കുമ്പോൾ ബിഗ് സ്‌ക്രീൻ നിറഞ്ഞ് ചുള്ളൻ ലുക്കിൽ ലാലേട്ടൻ പൊളിച്ചടുക്കുന്നുണ്ട് , അതെ ,
ഒന്നുകൂടി പറയട്ടെ?
'ഒരു രാജാവ് തന്നെയല്ലേ പാടുള്ളൂ' ..