രൂപത്തിലും വേഷത്തിലും ആലാപനത്തിലും കെ.ജെ യേശുദാസിനെ അനുകരിച്ചെന്ന ആരോപണം കേട്ട ഗായകനാണ് കെ.ജി മാര്‍ക്കോസ്. ആരോപണത്തിന് പ്രതികരണം പലപ്പോഴായി നടന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അടുത്തിടെ കൗമുദിക്ക് നല്കിയ അഭിമുഖത്തിലും മാ്ര്‍ക്കോസ് വീണ്ടും നയം വ്യക്തമാക്കി.
യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നുംയേശുദാസിനെ അനുകരിക്കുന്നു എന്നതാണ് കരിയറില്‍ താന്‍ നേരിട്ട വലിയൊരു ആരോപണം.' അനുകരിക്കാന്‍ കൊള്ളാത്തയാളാണോ യേശുദാസെന്ന് താന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും മാര്‍ക്കോസ് പറയുന്നു
'ഒരുപാട് മാറ്റി നിറുത്തപ്പെട്ടിട്ടുണ്ട്. എന്റെ കാലഘട്ടത്തില്‍ എനിക്കെതിരെ ഉപയോഗിച്ചിരുന്ന വലിയ ഫ്രെയിസായിരുന്നു അത്. യേശുദാസിനെ അനുകരിക്കുന്നു എന്നത്. ഞാന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ട്, എന്തേ ഈ യേശുദാസിനെ അനുകരിക്കാന്‍ കൊള്ളൂലെ? അനുകരിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണോ യേശുദാസിന്റേത്. സംഗീതത്തില്‍ അദ്ദേഹം വലിയൊരു സര്‍വകലാശാലയാണ്. ശബ്ദത്തിന്റെ കാര്യത്തിലും ശബ്ദം കൊടുക്കുന്ന കാര്യത്തിലും ഉച്ചാരണത്തിലും. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.'
'ലതാമങ്കേഷ്‌കര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ ലതാ ജീക്ക് ട്രിബ്യൂട്ട് പോലെ ചിത്ര പാടിയിട്ടുണ്ട്. ഞാന്‍ പാടുമ്പോള്‍ അത് യേശുദാസിനെ അനുകരിക്കല്‍. അദ്ദേഹത്തിന് വേണ്ടി ആരും ഒരു ട്രിബ്യൂട്ടും ചെയ്തിട്ടില്ല. ഞാന്‍ ചെയ്തിട്ടുണ്ട്.' അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. റഫി സാബിന്റെ പേരില്‍ എല്ലാ സ്ഥലത്തും എല്ലാ വര്‍ഷവും പലരും നടത്തുന്നുണ്ട്. പക്ഷേ ദാസേട്ടന്റെ പേരില്‍ ഒരു ട്രിബ്യൂട്ട് ആരും നടത്തിയിട്ടില്ല. അത് എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്താണെന്ന് എിക്കറിയില്ല', മാര്‍ക്കോസ് പറയുന്നു.