ഉണ്ണിമുകുന്ദന്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം സിനിമയ്ക്കായി വരുത്തിയ ശരീരത്തിലെ മാറ്റം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഹനീഫ് അദേനി ചിത്രം മാര്‍കോയുടെ പൂജ മെയ് മൂന്നിനായിരിക്കും.സംഗീതം രവി ബസ്രുറും നിര്‍വഹിക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് അബ്ദുള്‍ ഗദാഫാണ് നിര്‍മ്മിച്ചിക്കുന്നത്.
ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ജയ് ഗണേഷാണ്.സംവിധാനം രഞ്ജിത് ശങ്കറാണ് നിര്‍വഹിച്ചിരിക്കുന്നത്. മഹിമാ നമ്പ്യാര്‍ ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ നായികയായി വേഷമിട്ടിരിക്കുന്നത്.