നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി 2019ല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു മിഖായേല്‍. ചിത്രത്തില്‍ മൈക്കിള്‍ എന്ന ആഗ്രി യങ് മാന്‍ ഡോക്ടറുടെ വേഷത്തിലാണ് നിവിന്‍ പോളി എത്തിയത്. മിഖായേലിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രമായിരുന്നു മാര്‍ക്കോ. വില്ലന്‍ കഥാപാത്രമാണ് ചിത്രത്തില്‍ ഉണ്ണി ചെയ്തത്. ഈ കഥാപാത്രത്തിന്റെ ഹീറോയിക് വേര്‍ഷന്‍ അവതരിപ്പിക്കാ നൊരുങ്ങുകയാണ് സംവിധായകന്‍ വീണ്ടും.
മിഖായേലിലെ പ്രതിനായകന്‍ മാര്‍കോയെ നായകനാക്കി ചിത്രം ഒരുക്കുന്നതും ഹനീഫ് അദേനി തന്നെയാണ്. ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. 30 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഒരു ചിത്രത്തിലെ വില്ലനെ നായകനാക്കി എത്തുന്ന ചിത്രം എന്നത് പുതുമയാണ്.
ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇ്‌പ്പോള്‍. മാര്‍ക്കോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മാര്‍ക്കോ കഥാപാത്രത്തിന്റെ ഹീറോയിക് വേര്‍ഷന്‍ അവതരിപ്പിക്കുകയാണ് പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ ലക്ഷ്യമിടുന്നത്.
'അവന്റെ വില്ലനിസം നിങ്ങള്‍ കണ്ടു! ഇനി വീരഗാഥകള്‍ക്ക് സാക്ഷ്യം വഹിക്കുക'' എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മുകുന്ദനുള്‍പ്പെടെയുള്ളവര്‍ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് പ്രൊഡക്ഷന്‍. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയില്‍ നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. ജയ് ഗണേഷിന്റെ ഷൂട്ടിം?ഗ് നവംബര്‍ 10 മുതല്‍ തുടങ്ങും. ഓ?ഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഗന്ധര്‍വ്വ ജൂനിയര്‍ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റില്‍ ബി?ഗ് ഫിലിംസ്, ജെഎം ഇന്‍ഫോടെയ്ന്‍മെന്റ് സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ പ്രഭറാം, സുജിന്‍ സുജാതന്‍ എന്നിവരുടേതാണ് തിരക്കഥ.