Latest News

റിലീസ് തീയതി ഉറപ്പിച്ച് മരക്കാർ അണിയറപ്രവർത്തകർ; ഔദ്യോഗികമായ അറിയിപ്പ് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു; നിമിഷങ്ങൾ കൊണ്ട് ആവേശം അറിയിച്ചത് നിരവധിപേർ

Malayalilife
റിലീസ് തീയതി ഉറപ്പിച്ച് മരക്കാർ അണിയറപ്രവർത്തകർ; ഔദ്യോഗികമായ അറിയിപ്പ് മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു; നിമിഷങ്ങൾ കൊണ്ട് ആവേശം അറിയിച്ചത് നിരവധിപേർ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലുള്ള ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ ത്തിന്റെ റിലീസ് മാറ്റിവച്ചതായി അറിയിച്ച്‌ നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ. മെയ് 13ന് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം ചിത്രം ഓഗസ്റ്റ് 12നാണ് പുറത്തിറങ്ങുക എന്നാണ് നിര്‍മാതാവ് അറിയിച്ചിരിക്കുന്നത്. കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇപ്പോൾ മോഹൻലാൽ തന്നെ ഔദ്യോഗികമായി ഫേസ്ബുക്കിൽ കൂടെ അറിയിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 12 ന് ആണ് മരക്കാർ റിലീസ് ആകുന്നത് എന്നാണ് ലാലേട്ടൻ ആരാധകരെ അറിയിച്ചിരിക്കുന്നത്. ആദ്യം 2020 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ മാസംതന്നെ രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ശേഷം വന്ന കൊവിഡ് ലോക്ക്ഡൗണും സിനിമാ മേഖലയെ സാരമായി ബാധിച്ചു. പിന്നീട് സിനിമ തിരിച്ച് വന്നെങ്കിലും അധിക നാൾ പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ഇപ്പോൾ കോവിഡ് കൂടിയത് കാരണം പിന്നെയും തിയേറ്റർ അടയ്‌ക്കേണ്ടിയതായി വന്നു. പിന്നെയും സിനിമ മേഖല തകരുന്ന അവസ്ഥയിലേക്കാണ് പോകുന്നത് എന്ന് സംശയിക്കുകയാണ് എല്ലാവരും. 

100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാറിന് ലഭിച്ചത്. മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

marakkar priyadarshan malayalam movie cinema new release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES