ചലച്ചിത്ര ഗാനരചയിതാവും വ്യത്യസ്തമായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനുമാണ് മനു മഞ്ജിത്ത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ മന്ദാരമേ എന്നു തുടങ്ങുന്ന ഗാനമാണ് മനുവിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ മനു രചിച്ച ഗാനങ്ങളൊക്കെയും ഹിറ്റായിരുന്നു.പിന്നീടങ്ങോട്ടി നിരവധി ചിത്രങ്ങളില്‍ ഗാനരചന നടത്തി.മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഓര്‍മ്മയുണ്ടോ ഈ മുഖം, ആട് ഒരു ഭീകരജീവിയാണ്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, വേട്ട, ഒരു മുത്തശ്ശി ഗദ, ഇടി തുടങ്ങിയവ ഗാനരചന നടത്തിയ ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. പ്രണയവും വിരഹവും തമാശപ്പാട്ടുകളുമൊക്കെയായി ഗാനരചനയില്‍ സജീവമാണ് അദ്ദേഹം. നിരവധി സിനിമകള്‍ക്കായി പാട്ടുകളെഴുതിയ മനുവിന്‍രെ ആദ്യ കവിതാ സമാഹാരം മ്മ പുറത്തുവരികയാണ്.
വിനീത് ശ്രീനിവാസനും കൈലാസ് മേനോനുമുള്‍പ്പടെ നിരവധി പേരാണ് മനു മന്‍ജിത്തിന് ആശംസകള്‍ നേര്‍ന്നെത്തിയിട്ടുള്ളത്. തിരുവാവണി രാവും കൃപാകരി ദേവിയുമൊക്കെ പിറന്നതിനെക്കുറിച്ചായിരുന്നു വിനീത് ശ്രീനിവാസന്റെ കുറിപ്പ്. തീവണ്ടിയിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനത്തിലൂടെയാണ് കൈലാസ് മേനോനും മനുവും അടുക്കുന്നത്. പ്രിയപ്പെട്ട മനുവിന് ആശംസ അറിയിച്ചാണ് കൈലാസ് മേനോനും എത്തിയിട്ടുള്ളത്. മനു മഞ്ജിത്ത് ഒരു പ്രസ്ഥാനമാണ്.. തിരുവാവണി രാവ് എന്ന പാട്ടുണ്ടായത് മനു എഴുതിയ വരികളിൽ നിന്നാണ്.. കൃപാകരി ദേവി എന്ന പാട്ടിന്റെ വരികൾ വായിച്ച് അക്ഷരാർത്ഥത്തിൽ ഞെട്ടിയിട്ടുണ്ട്.. മൂകാംബികാ ദേവിയെക്കുറിച്ചു പറയേണ്ടതെല്ലാം, ഷാൻ കമ്പോസ് ചെയ്ത ട്യൂണിന് കറക്റ്റായി ചുരുങ്ങിയ വരികളിൽ മനു എഴുതിവെച്ചിട്ടുണ്ടായിരുന്നു.ഞാനടക്കം പല സംവിധായകരുടെയും അവസാന നിമിഷ അത്താണിയാണ് മനു. രാവിലെ വിളിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഒരു പാട്ട് എഴുതി തരാൻ പറ്റുമോ എന്നു ചോദിച്ചാൽ, അര മണിക്കൂറിൽ വാട്ട്സാപ്പിൽ സംഭവം എത്തും (ഇത് തള്ളല്ല!!) ആ മനുവിന്റെ ആദ്യ കവിതാ സമാഹാരം പുറത്തുവരികയാണ് .. "മ്മ"പ്രിയ കവിക്ക് ആശംസകളെന്നുമായിരുന്നു വിനീത് ശ്രീനിവാസന്‍ കുറിച്ചത്.
മനു മഞ്ജിത്ത് പാട്ടെഴുത്ത് പ്രൊഫഷണലായി തുടങ്ങിയത് കോഴിക്കോടിനെക്കുറിച്ചുള്ള ഒരു വീഡിയോ ആൽബത്തിന് ഇമ്മിണി വല്യ കോഴിക്കോട് എന്നൊരു പാട്ടെഴുതിക്കൊണ്ടായിരുന്നു. അതിനുശേഷം ഗിരീഷ് പുത്തഞ്ചേരിയ്ക്കുള്ള ഒരു ട്രിബ്യൂട്ട് വീഡിയോക്ക് വേണ്ടി ഒരു രുദ്ര വീണപോലെ നിൻ മൗനം എന്ന ഗാനമെഴുതി. പിന്നീട് "വെണ്ണ" എന്ന ഡിവോഷണൽ ആൽബത്തിനായും പാട്ടുകൾ എഴുതി. തീവണ്ടി'യിലെ 'ഒരു തീപ്പെട്ടിക്കും വേണ്ട' എന്ന പാട്ടിൽ തുടങ്ങിയ ബന്ധമാണ് മനുവുമായിട്ട്. ട്യൂൺ അയച്ചു കൊടുത്തപ്പോൾ മനുവിനോട് പറഞ്ഞിരുന്നു വല്യ പ്രത്യേകതകൾ ഉള്ള ട്യൂൺ ഒന്നുമല്ല, രസകരമായ വരികളാവണം പാട്ടിന്റെ ഹൈലൈറ്റ് എന്ന്. പൊതുവെ തമാശ പാട്ടുകൾ എഴുതുക എന്നതാണ് ഏറ്റവും ശ്രമകരമായ കാര്യം എന്ന് തോന്നിയിട്ടുണ്ട്. 2016 -ൽ ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ തിരുവാവണി രാവ് എന്ന ഗാനത്തിന്റെ രചനയ്ക്ക് മനു മഞ്ജിത്തിന് മികച്ച ഗാന രചയിതാവിനുള്ള റേഡിയോ മിർച്ചി അവാർഡ് ലഭിച്ചു. 2018 ൽ ഗോദയിലെ ആരോ നെഞ്ചിൽ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സൈമ അവാർഡും മനു മഞ്ജിത്ത് നേടി.