അത് മോര്‍ഫ് ചെയ്ത ചിത്രമാണ്; നെറ്റ്ഫ്ളിക്സിന്റെ പ്രചാരണ തന്ത്രമായിരുന്നു അത്; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി മനോജ് ബാജ്പേയ്

Malayalilife
 അത് മോര്‍ഫ് ചെയ്ത ചിത്രമാണ്; നെറ്റ്ഫ്ളിക്സിന്റെ പ്രചാരണ തന്ത്രമായിരുന്നു അത്; വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളെ അമ്പരപ്പിക്കുന്ന നടനാണ് മനോജ് ബാജ്പേയ്. അടുത്തിടെ താരത്തിന്റെ ഒരു ഷര്‍ട്ട്ലസ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതുവര്‍ഷത്തില്‍ താരം തന്നെയാണ് അമ്പരിപ്പിക്കുന്ന മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. 

ചിത്രം മോര്‍ഫ് ചെയ്തതാണ് എന്നാണ് താരം പറഞ്ഞത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറിച്ചില്‍. താരത്തിന്റെ പുതിയ സീരീസായ കില്ലര്‍ സൂപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് മനോജ് വ്യക്തമാക്കിയത്. 

അത് മോര്‍ഫ് ചെയ്ത ചിത്രമാണ് നെറ്റ്ഫ്ളിക്സിന്റെ പ്രചാരണ തന്ത്രമായിരുന്നു അത്. ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയായിരുന്നു അത്. വിജയകരമായി പൂര്‍ത്തിയാക്കാനും അവര്‍ക്ക് കഴിഞ്ഞു- മമനാജ് ബാജ്പേയ് പറഞ്ഞു. 

ജനുവരി ഒന്നിനാണ് താരം മേക്കോവറില്‍ ചിത്രം പോസ്റ്റ് ചെയ്യുന്നത്. പിന്നാലെ ചിത്രം എഡിറ്റഡാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു മനോജ് ബാജ്പേയ്ക്കൊപ്പം കൊങ്കണ സെന്‍ ശര്‍മയാണ് പ്രധാന വേഷത്തിലെത്തിയത്.

manoj bajpayee about viral shirtles

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES