മഞ്ഞുമ്മല്‍ ബോയ്സി'നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി അഭിനന്ദനം അറിയിച്ച് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയില്‍ വീട്ടിലെത്തിയ അദ്ദേഹം മഞ്ഞുമ്മല്‍ ബോയ്സിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ഒരുമാസം മുന്നേതന്നെ രജനികാന്ത് സിനിമ കണ്ട് ഫോണില്‍ അദേഹത്തിന്റെ അഭിനന്ദനങ്ങള്‍ വിളിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു. സംവിധായകന് ചിദംബരം, നടന്മാരായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് രജനികാന്തിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയത്.
ചിത്രം ശ്രദ്ധനേടിയതോടെ ഉലകനായകന് കമല്ഹാസന് സംവിധായകന് ചിദംബരത്തെയും മറ്റു അഭിനയതാക്കളെയും നേരില്‍ കണ്ട് പ്രശംസിച്ചിരുന്നു.
വീട്ടിലെത്തിയ തങ്ങളെ രജനികാന്ത് സ്നേഹപുരസരം ആതിഥ്യമരുളുകയും സിനിമയെപ്പറ്റി ഏറെ നേരം സംസാരിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'വേട്ടൈയന്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു അദ്ദേഹം. ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കണ്ടു സംസാരിക്കണം എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഞങ്ങളെ വളരെ സ്നേഹപൂര്‍വം സ്വീകരിച്ച അദ്ദേഹം സിനിമയെക്കുറിച്ച് ആവോളം സംസാരിച്ചു. ഞങ്ങളുടെ ടീമിലെ ഞാന്‍, ചിദംബരം, ഗണപതി, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്, അസ്സോഷ്യേറ്റ് ഡയറക്റ്റര്‍ ശ്രീരാഗ്, പിന്നെ അനൂപ് ഇത്രയുംപേരാണ് അദ്ദേഹത്തെ കാണാന്‍ പോയത്.