ടെലിവിഷൻ ഷോയിലേക്ക് വരവ് അറിയിച്ച് മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ഉടൻ പണം 3.0 ലേക്കാണ് മഞ്ജു വാര്യയറും സണ്ണി വെയ്നും എത്തുന്നത്. ഇന്ന് റിലീസ് ആയ ചതുർമുഖം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഇരുവരുടെയും മിനിസ്ക്രീനിലേക്കുള്ള വരവ്.
മലയാള സിനിമയിലെ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ടെക്‌നോ ഹൊറർ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. എങ്ങും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പ്രൊഡക്ഷൻ രംഗത്തും മഞ്ജു വാര്യരുടെ സാന്നിധ്യം ഉണ്ട്.
ഉടൻ പണത്തിന്റെ സ്‌പെഷ്യൽ എപ്പിസോഡാണ് വരാനിരിക്കുന്നത്. മഞ്ജു വാര്യരുടെ ഈ ഇടയ്ക്ക് വൈറലായ വസ്ത്രം ഇട്ടാണ് അവതാരക മീനാക്ഷി ഷോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് ' മാരാരിക്കുളം മഞ്ജു വാരിയർ' എന്നാണ് മീനാക്ഷിയെ സഹ അവതാരകൻ ഡെയ്ൻ ഡേവിസ് പരിചയപ്പെടുത്തുന്നത്. ഒരു ഗംഭീര ചിരി വിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കാനായി ഒരുങ്ങുന്നത്. പ്രോഗ്രാമിന്റെ ടീസർ ഇതിനോടകം തന്നെ വൈറൽ ആയിരിക്കുകയാണ്. ടീസറിൽ മഞ്ജുവും സണ്ണി വെയ്നും നൃത്തം ചെയ്യുകയും ആറാം തമ്പുരാൻ എന്ന സിനിമയിലെ സംഭാഷണം പുനരവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് മഞ്ജു. ആരാധകർ സിനിമയ്ക്കായി കാത്തിരുന്നതുപോലെ ഉടൻ പണത്തിന്റെ എപ്പിസോഡിനായും കാത്തിരിക്കുകയാണ്.