സണ്ണി വെയ്നും മഞ്ജുവാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. സണ്ണി വെയ്നും മഞ്ജു വാര്യരും അലൻസിയറുമാണ് പുതിയ മോഷൻ പോസ്റ്ററിലുള്ളത്. മുൻപ് പുറത്ത് വിട്ട മോഷൻ പോസ്റ്ററുകളിലേത് പോലെ തന്നെ ദുരുഹമായ പശ്ചാത്തലത്തിലാണ് പുതിയ മോഷൻ പോസ്റ്ററും എത്തിയിരിക്കുന്നത്. സണ്ണി വെയ്നും മഞ്ജു വാര്യരും അലൻസിയറുമാണ് പോസ്റ്ററിലുള്ളത്.
ഹൊറര്‍ ചിത്രങ്ങളുമായി എത്തുന്ന താരങ്ങളോട് പലപ്പോഴും ചോദിക്കപ്പെടാറുള്ള ചോദ്യമാണ് ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍. ഹൊറര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് പലപ്പോഴും ചോദിക്കാറുണ്ട്. അങ്ങനെ ഒരു ചോദ്യം മഞ്ജുവിനോടും ചോദിച്ചു. പക്ഷേ ഇവിടെ അങ്ങനെ ഒരു സംഭവം ഉണ്ടായി എന്നാണ് താരം പറഞ്ഞത്.
'ഒരുപാട് പേര്‍ക്ക് ഈ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഫോണ്‍ പെട്ടെന്ന് ഓഫായി പോവുക. റേഞ്ച് പോവുക. ഒരേസമയം ഔട്ട് ഓഫ് കവറേജ് ആവുക. ഇവിടെയുള്ള പലര്‍ക്കും ഇതില്‍ സാക്ഷ്യം പറയാനാകും. എനിക്കുമുണ്ടായിട്ടുണ്ട് ഒരു തവണ' എന്നായിരുന്നു മഞ്ജു പറഞ്ഞത്. രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജിസ് ടോംസും മഞ്ജു വാര്യരും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം.