ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് നടി മഞ്ജു വാര്യറിന്. മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് താരം. അടുപ്പിച്ച് രണ്ട് സിനിമകള്‍ റിലീസ് ചെയ്ത സന്തോഷത്തിലാണ് മഞ്ജു വാര്യരിപ്പോള്‍.
അതുപോലെ അടുത്തതായി താന്‍ പ്രണയ കഥകള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും വൈകാതെ സിനിമകള്‍ ഉണ്ടാവുമെന്നും പറയുകയാണ് താരം. അടുപ്പിച്ച് ഹൊറര്‍ സിനിമകള്‍ ചെയ്തത് കൊണ്ട് മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും. റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഞാന്‍ ഇതിനകം കേട്ട് കഴിഞ്ഞു. ഈ സമയത്ത് പ്രണയത്തിന് പ്രായം ഒരു തടസമായി തോന്നുന്നില്ല എന്നുമാണ് ലേഡി സൂപ്പർസ്റ്റാർ പറയുന്നത്.
18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് മഞ്ജു. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.