സ്ഥലവും പ്രായവും മറന്ന് ഓസ്‌ട്രേലിൻ കടൽത്തീരത്ത് പാട്ടും പാടി മഞ്ജു വാരിയർ; വീഡിയോ വൈറലാക്കി ആരാധകർ

Malayalilife
സ്ഥലവും പ്രായവും മറന്ന് ഓസ്‌ട്രേലിൻ കടൽത്തീരത്ത് പാട്ടും പാടി മഞ്ജു വാരിയർ; വീഡിയോ വൈറലാക്കി ആരാധകർ

ണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. 

സ്റ്റേജ് ഷോകളിലും ചാനൽ പരിപാടികളിലുമെല്ലാം ഡാൻസിലൂടെ നിറഞ്ഞ് നിൽക്കുന്ന മഞ്ജു പാടാറുമുണ്ട്. ഇപ്പോൾ പാട്ടുമായി ബന്ധപ്പെട്ട പഴയൊരു ഓർമയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഓസ്ട്രേലിയയിൽ കടലും കണ്ട്, കതിർ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാതലർദിനത്തിലെ  ‘എന്ന വിലയഴകേ’ എന്ന പാട്ടും പാടി നിൽക്കുന്ന മഞ്ജുവിനെ ആണ് കാണാൻ കഴിയുന്നത്. കൂടെയുണ്ടായിരുന്ന ആളാണ് ക്യാമറയിൽ പകർത്തിയത് എന്നും പഴയ ഓർമയാണ് ഇതെന്നും മഞ്ജു പങ്കുവച്ചിരിന്നു. ആ സ്ഥലം ആ പാട്ടിനെ ഓർമിപ്പിച്ചപ്പോൾ എന്നായിരുന്നു മഞ്ജു കുറിച്ച ക്യാപ്ഷൻ.

നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് അവർ നൃത്തം ചെയ്തത്. മലയാളത്തിൽ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ കുറയുമ്പോഴുണ്ടാകുന്ന ചർച്ചകളിൽ എപ്പോഴും മഞ്ജു വാര്യർ എന്ന പേര് ഒന്നാമതായി ഉയർന്നിരുന്നു.16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തുടർന്ന് 2015-ൽ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചു. 

manju warrior instagram post video song beach

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES