ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്ക് കുതിച്ചുയര്‍ന്ന വ്യക്തിത്വമാണ് പാര്‍വതി. ബ്ലാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് തിന്റെ മൊയ്തീന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വെന്നിക്കൊടി പാറിച്ച് നില്‍ക്കുമ്പോഴാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി നിലയുറപ്പിച്ചതോടെ പാര്‍വതിക്ക് തന്റെ കരിയറിലെ വലിയ നഷ്ടമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ തുടക്കത്തില്‍ ഇരക്കൊപ്പം നിന്ന് മഞ്ജുവാര്യര്‍ പിന്നീട് നിലപാട് അയച്ചതോടെ പിന്നീട് മലയാളസിനിമയില്‍ മഞ്ജുവിനായി അവസരങ്ങള്‍ നിറഞ്ഞുനിന്നു.
രണ്ടാം വരവിലൂടെ ഹിറ്റുകള്‍ വാരിക്കൂട്ടി മലയാള സിനിമയില്‍ പാര്‍വതി നിറഞ്ഞു നില്‍ക്കുമ്പോഴാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ഇതോടെ മലയാളത്തിലെ സൂപ്പര്‍താരമായി കുതിച്ചുയരുകയായിരുന്ന പാര്‍വ്വതി ഒന്നും ആലോചിക്കാതെ ഇരയ്ക്കൊപ്പം നിലയുറപ്പിച്ചു. മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയായിരുന്നു പാര്‍വ്വതിയുടെ തൊട്ട് മുമ്പില്‍. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനാകുന്ന നായികയായി പാര്‍വ്വതി മാറുമെന്ന് ഏവരും കരുതി. എന്നാല്‍ കത്തിജ്വലിച്ച് നിന്ന കരിയറിന് കസബയിലെ വിവാദ പരാമര്‍ശത്തോടെ ബ്രേക്ക് വന്നു. മുഖ്യധാരാ സംവിധായകര്‍ ആരും പിന്നെ പാര്‍വ്വതിയെ തേടി എത്തിയില്ല. അപ്പോഴും കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ സത്യം കണ്ടെത്താന്‍ പാര്‍വ്വതി യാത്ര തുടര്‍ന്നു. ഇത് വലിയ നഷ്ടമാണ് പാര്‍വ്വതിക്കുണ്ടാക്കിയത്.
നടിയെ ആക്രമിച്ചപ്പോള്‍ ആദ്യം ഗൂഢാലോചന ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ തുറന്നു പറച്ചിലാണ് സിനിമയിലെ വനിതാ കൂട്ടായ്മയിലേക്ക് കാര്യങ്ങളെത്തിച്ചത്. നേതൃത്വം മഞ്ജുവിനാണെന്ന് കരുതിയാണ് പാര്‍വ്വതിയും കൂട്ടരും വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയത്. എന്നാല്‍ ഇന്ന് രേവതിയും പത്മപ്രിയയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും പിന്നെ പാര്‍വ്വതിയും മാത്രമാണ് ഈ കൂട്ടായ്മയിലെ പ്രധാന നടികള്‍. ഇതില്‍ രേവതിയും പത്മപ്രിയയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും വലിയ അഭിനയ മോഹങ്ങള്‍ ഇന്ന് വച്ച് പുലര്‍ത്തുന്നില്ല. എന്നാല്‍ പാര്‍വ്വതി മലയാളത്തിലെ പല വമ്പന്‍ പ്രോജക്ടുകളുടേയും പ്രതീക്ഷയായിരുന്നു. വിവാദങ്ങളോടെ ഈ പ്രോജക്ടുകളെല്ലാം നടക്ക് നഷ്ടമായി. ഇത് മനസ്സിലാക്കിയാണ് മഞ്ജു വാര്യര്‍ തന്ത്രപരമായ മൗനത്തിലേക്ക് പോയതെന്നാണ് സിനിമയിലെ അടക്കം പറച്ചില്‍.
ദിലീപും മഞ്ജുവാര്യരും തമ്മിലെ കുടുംബ പ്രശ്നങ്ങളില്‍ നിലപാട് എടുത്തതാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. ഇതാണ് ദിലീപിനെ കേസിലെ മുഖ്യ പ്രതികളിലൊരാളാക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ നടിക്കൊപ്പം എന്നും മഞ്ജു ഉറച്ചു നില്‍ക്കുമെന്ന് ഏവരും കരുതി. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ മഞ്ജു വനിതാ കൂട്ടായ്മയില്‍ നിന്ന് അകലം പാലിച്ചു. മലയാളത്തിലെ ലേഡി സൂപ്പര്‍താര പദവിയില്‍ സജീവമായി തുടരുകയും ചെയ്തു.
മോഹന്‍ലാലിന്റെ ഒടിയന്‍ അടക്കമുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നായികയായി. നിരവധി സ്റ്റേജ് ഷോകളിലൂടേയും താരമായി. നടിയെ ആക്രമിച്ച കേസില്‍ മൗനം തുടര്‍ന്നാണ് മഞ്ജുവിന്റെ മുന്നോട്ട് പോക്ക്. എന്നാല്‍ കൈനിറയെ അവസരമുള്ളപ്പോഴായിരുന്നു പാര്‍വ്വതി നടിക്കായി രംഗത്ത് വന്നത്. ഇതോടെ നടിക്ക് സമ്മര്‍ദ്ദം ഏറി. അപ്പോഴും സ്വന്തംകാലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പാര്‍വ്വതി. ഇതുമൂലം അവസരങ്ങള്‍ കുറയുകയും ചെയ്തു.