Latest News

രാജസ്ഥാനില്‍ വഴിയോര ചായക്കടയുടെ മുന്നില്‍ ചായ കുടിക്കുന്ന മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍; കലിപ്പ് നോട്ടവുമായി ഗ്രാമവാസി അപ്പൂപ്പനും;  വീഡിയോയുമായി മഞ്ജു വാര്യര്‍ 

Malayalilife
 രാജസ്ഥാനില്‍ വഴിയോര ചായക്കടയുടെ മുന്നില്‍ ചായ കുടിക്കുന്ന മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍; കലിപ്പ് നോട്ടവുമായി ഗ്രാമവാസി അപ്പൂപ്പനും;  വീഡിയോയുമായി മഞ്ജു വാര്യര്‍ 

യാത്രകള്‍ ഇഷ്ടപ്പെടുന്ന മഞ്ജു യാത്രക്കിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നുള്ള ഒരു വീഡിയോ മഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.രാജസ്ഥാനിലെ ഒരു ചായക്കടയുടെ മുന്നില്‍ നിന്നുളള ചിത്രങ്ങളാണ് താരം പങ്കിട്ടത്. കയ്യില്‍ ഒരു കൂട് ബിസ്‌കറ്റുമുണ്ട്. 

ഒരു ചായക്കടയുടെ മുന്നില്‍ ചായ കുടിക്കുന്ന ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ റീല്‍ രൂപത്തില്‍ മഞ്ജു വാര്യര്‍ പോസ്റ്റ് ചെയ്തത്. തുടങ്ങുന്നത് രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നുമാണ്. തന്റെ ജോലി ആസ്വദിച്ചു ചെയ്യുന്ന ചായക്കടക്കാരനില്‍ നിന്നുമാണ് വീഡിയോയുടെ തുടക്കം. ചായ തയാറായി വന്നശേഷം കയ്യിലെ കൂടിലുള്ള ബിസ്‌കറ്റ് അതില്‍ മുക്കി കഴിക്കുകയാണ് മഞ്ജു വാര്യര്‍.

 ഇതിന് ശേഷം രാജസ്ഥാന്‍ വഴിയോരത്തെ മഞ്ജുവിന്റെ ചില ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കാണാം. സുഹൃത്ത് ബിനീഷ് ചന്ദ്രനാണ് മഞ്ജുവിന്റെ ഫോട്ടോസും വീഡിയോയും പകര്‍ത്തിയിട്ടുള്ളത്. ഈ റീലിന് ഒരുപാട് പേര് കമന്റ്റ് ചെയ്തിരിക്കുന്നു. സമ്മര്‍ ഇന്‍ ബെത്ലഹേമിലെ ആമിയില്‍ നിന്നും ഒരു മാറ്റവുമില്ലല്ലോ എന്നാണ് ഒരാളുടെ കമന്റ്.

മഞ്ജുവിന്റെ പിന്നില്‍ ഇരുന്നു ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു അപ്പൂപ്പനെ കൂടിയാണ്. ''ബാക്കിലിരിക്കുന്ന അപ്പൂപ്പന്‍ കലിപ്പിലാണല്ലോ'' എന്നാണ് പേളി മാണി അടക്കം പലരും കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു ഫുഡ് വ്ളോഗിംഗ് തുടങ്ങിയോ എന്നും പലരും ചോദിക്കുന്നുണ്ട്.

അതേസമയം, വെട്രിമാരന്റെ തമിഴ് ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിനൊപ്പം മഞ്ജു എത്തുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. മനു ആനന്ദിന്റെ അടുത്ത തമിഴ് ചിത്രത്തിലും മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

manju warrier shares video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES