മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്.തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ ഇന്റര്‍വ്യൂകളില്‍ പറഞ്ഞിരുന്നു.അതിന്റെ ആദ്യപടി എന്നോണം ആണ് താരം ലൈസന്‍സ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടിയിപ്പോള്‍
അജിത്തിനും സംഘത്തിനുമൊപ്പമുള്ള ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ നടി ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ലോംഗ് ഡ്രൈവെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു.കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു സംഘം പോയത്..
എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്റെ ചിത്രം.