മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെച്ച ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്ലഹേം. ഇപ്പോളിതാ മലയാളത്തിന്റെ പ്രിയ നടി മഞ്ജു അവധികാലം ആഘോഷിക്കുവാന്‍ ബത്ലഹേമില്‍ എത്തിയ വീഡിയോ ആണ് വൈറലാകുന്നത്.
അവിടെ ചുറ്റിക്കറങ്ങുന്ന മഞ്ജു വാര്യരുടെ വീഡിയോ നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേശ് പങ്കുവെച്ചിരിക്കുകയാണ്. മഞ്ജുവിന് ബത്ലഹേം എന്ന കുറിപ്പോടുകൂടിയാണ് മിഥുന്‍ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
അതേസമയം അജിത്തിനൊപ്പം എത്തുന്ന തുനിവ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മഞ്ജു ഇപ്പോള്‍. അജിത്ത് - എച്ച് വിനോദ് കൂട്ടുകെട്ടില്‍ കോളിവുഡില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്.
വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വൈ എന്നിവയാണ് അജിത്ത് വിനോദ് കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റു പ്രധാന ചിത്രങ്ങള്‍. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രൊജക്ടും ചേര്‍ന്നാണ് തുനിവ് എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ആയിഷ വെളളരിപ്പട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രങ്ങള്‍.