മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ആണ് ലിജോ ജോസ് പെല്ലിശേരിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.മോഹന്‍ലാലും ലിജോയും ആദ്യമായി ഒരുമിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് റിലീസ് ചെയ്യും. എന്നാലിപ്പോള്‍ ലിജോയുടെ പുതിയൊരു ചിത്രത്തിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.
ലിജോ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തുന്നു. ഇതാദ്യമായാണ് മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ ഭാഗമാവുന്നത്.മഞ്ജു വാര്യര്‍ രണ്ടാം വരവ് നടത്തിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു നായകന്‍. 2016 ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. ലിജോ - കുഞ്ചാക്കോ ബോബന്‍ - മഞ്ജുവാര്യര്‍ ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.