റിമിയുടേത് കരിനാക്ക്; പറഞ്ഞത് അതുപോലെ തന്റെ ജീവിതത്തില്‍ സംഭവിച്ചെന്ന് മഞ്ജു സുനിച്ചന്‍...!

Malayalilife
topbanner
റിമിയുടേത് കരിനാക്ക്; പറഞ്ഞത് അതുപോലെ തന്റെ ജീവിതത്തില്‍ സംഭവിച്ചെന്ന് മഞ്ജു സുനിച്ചന്‍...!

റിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ വെറുതെയല്ല ഭാര്യയിലൂടെയാണ് മഞ്ജു അഭിനയരംഗത്തേക്ക് എത്തിയത്. മറിമായം മഞ്ജു എന്നു പറഞ്ഞാലെ ഇപ്പോഴും പലര്‍ക്കും നടിയെ പിടികിട്ടൂ. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോയിലൂടെ കാമറയ്ക്ക് മുന്നില്‍ എത്തിയ മഞ്ജു പിന്നീട് സീരിയലിലൂടെ സിനിമയിലാണ് ഇപ്പോള്‍ തിളങ്ങുന്നത്. ഇപ്പോള്‍ റിമിയുടെ വാക്കുകള്‍ അതുപോലെ സംഭവിച്ചതിനെപ്പറ്റി മഞ്ജു തുറന്നു പറഞ്ഞിരിക്കുകയാണ്. 

അഞ്ചു വര്‍ഷത്തിനിടെ ഇരുപതോളം സിനിമകള്‍ ചെയ്ത മഞ്ജു കിഴക്കമ്പലം സ്വദേശിയാണ്. റിഥം കംപോസറായ സുനിച്ചനെ വിവാഹം ചെയ്തതോടെ കോട്ടയത്തേക്ക് താമസം മാറിയ മഞ്ജു സ്വകാര്യ സ്‌കൂളില്‍ ലീവ് വേക്കന്‍സിയില്‍ കുറച്ചുനാള്‍ പഠിപ്പിച്ചു. സുനിച്ചന്‍ ജോലി തേടി വിദേശത്തേക്കു പോയതോടെ മഞ്ജുവും കുട്ടിയും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. എന്നാല്‍ ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. ആയിടയ്ക്കാണു മഴവില്‍ മനോരമയില്‍ 'വെറുതെയല്ല ഭാര്യ' എന്ന പരിപാടി കാണുന്നത്. അതിന്റെ സ്ഥിരം പ്രേക്ഷകയായിരുന്ന മഞ്ജു അങ്ങനെയാണ് അതില്‍ പങ്കെടുക്കാന്‍ വെറുതെയൊരു ശ്രമം നടത്തിയത്. അങ്ങനെ വെറുതെയല്ല ഭാര്യയുടെ സീസണ്‍ രണ്ടില്‍ മഞ്ജുവും സുനിച്ചനും തിരഞ്ഞെടുക്കപ്പെടുകയും മത്സരത്തില്‍ നാലാമതെത്തുകയും ചെയ്തു.

ഇതോടെയാണ് മറിമായം സീരിയലിലേയ്ക്കും അങ്ങനെ സിനിമയിലേയ്ക്കും താരത്തിന് വഴി തെളിഞ്ഞത്. വെറുതെ അല്ല ഭാര്യ ഫൈനലിലെ വേദിയില്‍ വച്ച് ഓഡീഷനില്‍ പങ്കെടുക്കാന്‍ എത്തിയ തങ്ങളുടെ കയ്യില്‍ ആയിരം രൂപ തികച്ചെടുക്കാന്‍ ഇല്ലായിരുന്നെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ ഇതിന് മറുപടിയെന്നോണം ആ വേദിയില്‍ വച്ച്  ഗായിക റിമി ടോമി പറഞ്ഞത് മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തുമെന്നാണ്. ആ പ്രവചനം അച്ചട്ടാകുകയും മഞ്ജു സിനിമയിലേക്ക് എത്തുകയും ചെയ്തു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവ് സുനിച്ചനും മകന്‍ ബര്‍ണാഡുമാണ് തനിക്ക് ഏറ്റവും പിന്തുണ നല്‍കുന്നതെന്ന് താരം പലപ്പോഴും പറയാറുണ്ട്.

Read more topics: # marimayam manju,# rimi tomy comment
manju sunichan says about rimi tomy

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES