Latest News

എവിടെ ഡോ. സണ്ണി?; ലാല് പങ്കുവെച്ച മണിച്ചിത്രത്താഴ് ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിനെ തിരഞ്ഞ് ആരാധകര്‍

Malayalilife
എവിടെ ഡോ. സണ്ണി?; ലാല് പങ്കുവെച്ച മണിച്ചിത്രത്താഴ് ടീമിന്റെ ചിത്രത്തില്‍ മോഹന്‍ലാലിനെ തിരഞ്ഞ് ആരാധകര്‍

ലയാളത്തില്‍ എക്കാലത്തും ഹിറ്റായി നില്‍ക്കുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിലെ കഥ തന്നെയായിരുന്നു ശ്രദ്ധേയം. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ശോഭന, തിലകന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ് എന്ന് തുടങ്ങി വന്‍ താര നിരകൊണ്ട് തന്നെ സമ്പന്നമായിരുന്നു ഈ ചിത്രം.

മികച്ച നടിക്കും മികച്ച ജനപ്രിയ ചിത്രത്തിനും ഉള്‍പ്പടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം തിയേറ്ററുകളില്‍ വന്‍ ഹിറ്റ് സൃഷ്ടിക്കുകയും ചെയ്തു. മണിച്ചിത്രത്താഴ് റിലീസ് ചെയ്ത് 26 വര്‍ഷമാവുമ്പോഴേക്കും ഓര്‍മ്മ പങ്കു വെയ്ക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. മണിച്ചിത്രത്താഴിന്റെ സെറ്റില്‍ വെച്ച് എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്.

സുരേഷ് ഗോപി, സംവിധായകന്‍ ഫാസില്‍, നെടുമുടി വേണു, കെ പി എ സി ലളിത, ശോഭന, സുധീഷ്, വിനയപ്രസാദ്, രുദ്ര, സഹസംവിധായകനായി പ്രവര്‍ത്തിച്ച ലാല്‍, ഛായാഗ്രഹകന്‍ വേണു മറ്റ് അണിയറപ്രവര്‍ത്തകരെല്ലാവരുമുണ്ട്.

എന്നാല്‍ ചിത്രത്തിലെ ഡോ. സണ്ണി എന്ന കഥാപാത്രമായി ജീവിച്ച മോഹന്‍ലാലിനെ കാണാനില്ല. ലാല്‍ പങ്കുവെച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എവിടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സണ്ണിക്കുട്ടനെവിടെയെന്ന് ചോദിച്ച് നിരവധി കമന്റാണ് ആരാധകര്‍ പോസ്റ്റ് ചെയ്തത്. ചിത്രം ക്രോപ് ചെയ്തതാണെന്നും ലാലേട്ടനെ എന്തിനാണ് ഒഴിവാക്കിയതെന്നുമാണ് ചിലര്‍ ചോദിക്കുന്നത്.

Read more topics: # manichitrathazhu movie pic
manichitrathazhu movie pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES