കൊറോണ വൈറസ് വ്യാപനത്തിനെതിരെ കര്‍ശനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരും അധികൃതരും കൈക്കൊള്ളുന്നത്. രോഗവ്യാപനം തടയുന്നതിനായി മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരോട് രോഗലക്ഷണങ്ങള്‍ ഇല്ലങ്കിലും സ്വയം ഐസൊലേഷനില്‍ കഴിയാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ മകന്റെ ഐസൊലേഷനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് നടി സുഹാസിനി.
ലണ്ടനില്‍ നിന്നെത്തിയ മകന്‍ നന്ദന് രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമാണ് അവന്‍ സ്വയം ക്വാറന്റെയ്ന്‍ ആണെന്ന കാര്യങ്ങളാണ് നടി പങ്ക് വച്ചത്.സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകനായ നന്ദന്‍ ആണ് യൂറോപ്പില്‍ നിന്നെത്തിയ സ്വയം ഐസൊലേഷന്‍ സ്വീകരിച്ചത്. ലണ്ടനില്‍ നിന്ന് വന്നതിനാല്‍ അവന്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
ഞങ്ങളുടെ മകന്‍ നന്ദന്‍ 18 ന് രാവിലെയാണ് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും സ്വയം ഐസൊലേഷനിലാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് അഞ്ചാം ദിവസം ആകുകയാണ്.
ഞാന്‍ അവനെ കാണുന്നത് ഒരു ഗ്ലാസ് വിന്‍ഡോയിലൂടെയാണ്. ഫോണിലൂടെയാണ് സംസാരിക്കുന്നത്. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയാക്കുന്നു. അവന് വൈറസ് ഇല്ലെങ്കിലും യൂറോപ്പില്‍ യാത്ര ചെയ്തിട്ടുണ്ട്. വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ അത് ആവശ്യമാണ്,' മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി കുറിച്ചു.
'അവന് വൈറസ് ഇല്ലെന്ന് ഓര്‍ക്കുക. പക്ഷേ അവന്‍ യൂറോപ്പില്‍ യാത്ര ചെയ്തിട്ടുണ്ട്. നമുക്കെല്ലാവര്‍ക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ അത് ആവശ്യമാണ്.' മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി കുറിച്ചു.