അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ കെ എസ്. 32 വര്‍ഷമായി സംഗീതമേഖലയില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ മാമുക്കോയയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് മനീഷ ഷെയര്‍ ചെയ്തത്. മാമുക്കോയ വിട പറഞ്ഞ സമയത്ത് മനീഷ ബിഗ് ബോസ് ഹൗസിനകത്തായിരുന്നു. വിവാഹ മാലയും പൂച്ചെണ്ടുകളുമായിരിക്കുന്ന താരങ്ങളെയാണ് ചിത്രത്തില്‍ കാണാനാവുന്നത്.
രജനി സംവിധാനം ചെയ്ത ബിഹൈന്‍ഡ് വുഡ്‌സില്‍ പുറത്തിറങ്ങിയ വെബ് സീരീസാണ് തുടക്കം മാംഗല്യം ..മാമുക്കോയയോടൊപ്പം അഭിനയിക്കാന്‍ കിട്ടിയ അസുലഭമുഹൂര്‍ത്തംഎന്നാണ് മനീഷ കുറിച്ചത്. മനീഷയുടെ മകളെയും ചിത്രത്തില്‍ കാണാം. ഏപ്രില്‍ 26നാണ് മലയാളികളുടെ പ്രിയതാരം മാമുക്കോയ മരണപ്പെട്ടത്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രജനി കൃഷ്ണ കെ ആര്‍ ന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘തുടക്കം മാംഗല്യംസീരീസിന്റെ ആദ്യ നാല്‍ എപ്പിസോഡുകള്‍ യൂട്യൂബില്‍ റിലീസായിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, ഗോപിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.