അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ആരോമല്‍ എന്ന കഥാപാത്രത്തെ അല്‍ത്താഫ് അവതരിപ്പിക്കുന്നു.
അമ്പിളി എന്ന കഥാപാത്രമായി അനാര്‍ക്കലിയും. സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഗണപതി,ജാഫര്‍ ഇടുക്കി,സരിത കുക്കു, വിനീത് തട്ടില്‍,അശ്വതി ശ്രീകാന്ത്,കുട്ടി അഖില്‍,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനില്‍,ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്,അമ്പിളി സുനില്‍,അഖില്‍ ഷാ, അജിംഷാ എന്നിവരാണ് മറ്റ് താരങ്ങള്‍.
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷിജു എം ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ.ഛായാഗ്രഹണവും ഷിജു എം ബാസ്‌കര്‍ തന്നെയാണ്. ബിബിന്‍ അശോക് സംഗീതം ഒരുക്കുന്നു.
പി .ആര്‍. ഒ എ .എസ് ദിനേശ്.