മലയാളികളുടെ പ്രിയ താരം മംമ്ത മോഹന്‍ദാസ് മികച്ചൊരു പിന്നണി ഗായിക കൂടിയാണ്. തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി ഗാനങ്ങള്‍ ആലപിച്ച നടി ഇടവേളയ്ക്ക് ശേഷം വിണ്ടും പിന്നണിഗായികയായിരിക്കുകയാണ്‌വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിനു വേണ്ടിയാണ് മംമ്തയുടെ പുതിയ പാട്ട്.
കണ്ണാടിയില്‍ കണ്‍നട്ട നാള്‍ കണ്ടിട്ട് ഞാന്‍ ഇന്നലെ എന്നു തുടങ്ങുന്ന ഗാനം മാദ്ധ്യമപ്രവര്‍ത്തകനും ഗാനരചയിതാവുമായ വിവേക് മുഴക്കുന്നാണ് രചിച്ചത്. അല്‍ഫോന്‍സ് ജോസഫ് ആണ് സംഗീത സംവിധാനം.മംമ്ത എന്ന ഗായികയെ പ്രിയങ്കരിയാക്കിയത് ഡാഡി മമ്മി വീട്ടിലില്ല, എന്നു തുടങ്ങുന്ന ഗാനമാണ്. വില്ല് എന്നു വിജയ് ചിത്രത്തിലേതാണ് ഗാനം.
ജയറാം ചിത്രം ആടുപുലിയാട്ടത്തില്‍ കറുപ്പണ്ണാ കണ്ണഴകി എന്നു തുടങ്ങുന്ന ഗാനം സംഗീതസംവിധായകന്‍ രതീഷ് വേഗയോടൊപ്പം ആലപിച്ചതും മികച്ച സ്വീകാര്യത നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരോടൊപ്പം മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൈവ് മേയ് 12ന് റിലീസ് ചെയ്യും.