മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളിലും മാമുക്കോയ ഒരു സ്ഥിരസാന്നിധ്യമായിരുന്നു. ഒരുകാലത്ത് മാമുക്കോയ ഇല്ലാത്ത സിനിമകള്‍ തന്നെ കുറവായിരുന്നു. ഗഫൂര്‍ക്കയെ പോലെയുള്ള ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങള്‍ മാമുക്കോയ മലയാളിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
1977 ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയായിരുന്നു ആദ്യ സിനിമ. ദേശീയ അവാര്‍ഡ് അടക്കം നേടിയ ചിത്രമായിരുന്നു ഇത്. അത്രമേല്‍ അംഗീകരിക്കപ്പെട്ടൊരു സിനിമയിലൂടെ കരിയര്‍ തുടങ്ങിയിട്ടും പക്ഷെ മാമുക്കോയയ്ക്ക് കാത്തിരിക്കേണ്ടി വന്നു. ആദ്യ സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷം തനിക്ക് കാത്തിരിക്കേണ്ടി വന്നുവെന്നും പിന്നിടാണ് അടുത്ത സിനിമ ലഭിക്കുന്നതാണെന്നുമാണ് മാമുക്കോയ പറഞ്ഞത്. ആദ്യ സിനിമ പുറത്തിറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാണ് മാമുക്കോയ്ക്ക് രണ്ടാം സിനിമ ലഭിക്കുന്നത്. സുറുമയിട്ട കണ്ണുകളായിരുന്നു രണ്ടാമത്തെ സിനിമ. ഇതിന് ശേഷം അഭിനയിച്ചത് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലായിരുന്നു. 1986ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആ സിനിമ പുറത്ത് വന്നതിന് ശേഷം തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും മാമുക്കോയ പറഞ്ഞു. പിന്നീട് രണ്ടുപ്രാവശ്യം കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ. എന്നാൽ മാമുക്കോയയിലെ നടനെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്.എന്നിട്ടും ഇദ്ദേഹത്തെ കോമഡി വേഷങ്ങളിൽ മാത്രംതളച്ചിട്ടു.
നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്. ആട് ടു, ഹലാല്‍ ലവ് സ്‌റ്റോറി, എന്റെ ഉമ്മാന്റെ പേര് തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഈയ്യടുത്ത് പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്നത്.