Latest News

മെഗാസ്റ്റാറിന്റെ മധുരരാജ പൊട്ടുമെന്ന യുവാവിന്റെ കമന്റ് ; ഡീഗ്രേജിങ് നടത്തിയ യുവാവിനെ പഞ്ഞിക്കിട്ട് സംവിധായകന്‍ വൈശാഖന്‍; മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

Malayalilife
മെഗാസ്റ്റാറിന്റെ മധുരരാജ പൊട്ടുമെന്ന യുവാവിന്റെ കമന്റ് ; ഡീഗ്രേജിങ് നടത്തിയ യുവാവിനെ പഞ്ഞിക്കിട്ട് സംവിധായകന്‍ വൈശാഖന്‍; മറുപടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

മ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരി രാജയുടെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ചിത്രത്തിനെതിരെ ഡീഗ്രേഡിങ് കമ്ന്റിട്ട യുവാവിന് സംവിധായകന്‍ വൈശാഖന്റെ കലക്കന്‍ മറുപടി.മധുരരാജ പൊട്ടും എന്ന് ഉറപ്പാണെന്ന തരത്തില്‍ പോസ്റ്റിട്ടത്.

ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവച്ച പോസ്റ്റിനടിയിലാണ് സിനിമയെ മോശമാക്കി ചിത്രീകരിച്ച് കമന്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ചേട്ടന്‍ ഇവിടൊക്കെ തന്നെ കാണുമല്ലോ അല്ലേ എന്നായിരുന്നു സംവിധായകന്‍ വൈശാഖന്‍ മറുപടി നല്‍കിയത്. യുവാവിന്റെ മകന്റ് മമ്മൂട്ടി ഫാന്‍സും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. 

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് മധുരരാജ. 8 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും വൈശാഖും ഒരുമിച്ചെത്തുന്നത്. മെഗാസ്റ്റാറിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയെന്നുള്ള ഖ്യാതിയും സ്വന്തമാക്കിയാണ് മധുരരാജയുടെ വരവ്. പുലിമുരുകന് ശേഷം വൈശാഖും പീറ്റര്‍ ഹെയ്നും ഉദയ് കൃഷ്ണയും ഒരുമിക്കുന്നത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി താന്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

mammotty maduraraja negative comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES