വൈറലായി മാറിയ മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ താരം ധരിച്ചിരുന്നത് റോളക്സിന്റെ  പതിനാല് ലക്ഷം രൂപയുടെ വാച്ചു ആറായിരം രൂപയുടെ ഷര്‍ട്ടുമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍

Malayalilife
 വൈറലായി മാറിയ മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ താരം ധരിച്ചിരുന്നത് റോളക്സിന്റെ  പതിനാല് ലക്ഷം രൂപയുടെ വാച്ചു ആറായിരം രൂപയുടെ ഷര്‍ട്ടുമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍

ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തീ പടത്തിയ ചിത്രമായിരുന്നു മമ്മൂട്ടി വെള്ള ലിനന്‍ വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കില്‍ എത്തിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് ഈ ചിത്രം വൈറലായി മാറിയിരുന്നു.

ആരാധകരും താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ഈ ചിത്രം ഏറ്റെടുത്തിരുന്നു. ഇപ്പോഴിത ചിത്രം വൈറലായതോടെ ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടിന്റെയും വാച്ചിന്റെയും വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.


റോളക്സ് എന്ന ബ്രാന്‍ഡിന്റെ സെലിനി ഡേറ്റ് മോഡല്‍ വാച്ചാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്.14,09,412 രൂപയാണ് വാച്ചിന്റെ വില.റോളക്സ് എന്ന ബ്രാന്‍ഡിന്റെ സെലിനി ഡേറ്റ് മോഡല്‍ വാച്ചാണ് മമ്മൂട്ടിക്ക് കൂള്‍ ലുക്ക് നല്‍കിയത്. തിളക്കമാര്‍ന്ന നീല നിറത്തിലുള്ള ലെതര്‍ സ്ട്രാപ്പാണ് വാച്ചിന്റെ പ്രത്യേകത. 48 മണിക്കൂറാണ് പവര്‍ റിസര്‍വ് . 50 മീറ്റര്‍ വാട്ടര്‍ റസിസ്റ്റന്റ് കപ്പാസിറ്റിയും ഉണ്ട്.

അതേസമയം എബര്‍കോബി ആന്റ് ഫിച്ച് എന്ന ബ്രാന്‍ഡിന്റെ ഷര്‍ട്ടാണ് മമ്മൂട്ടി ധരിച്ചത്. ക്യാപ് കോളര്‍ എംബ്രോയ്ഡറി ഷര്‍ട്ട്. ഷോര്‍ട്ട് സ്ലീവ് ഷര്‍ട്ടില്‍ നീല നിറത്തിലുള്ള എംബ്രോയ്ഡറിയുമുണ്ട്. 6300 രൂപയാണ് ഷര്‍ട്ടിന്റെ വില.വാച്ചിന്റെയും ഷര്‍ട്ടിന്റെയും വില കേട്ട് അന്തംവിടുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. അതേസമയം മമ്മൂട്ടിയുടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തീ പടര്‍ത്തി കൊണ്ടിരിക്കുകയാണ്.

Read more topics: # മമ്മൂട്ടി
mammooty watch price and shirt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES