മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ നിമിഷ നേരം കൊണ്ട് ഈ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി എന്ന് പറഞ്ഞായിരുന്നു ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
വളരെ പ്രായം ചെന്ന രീതിയില്‍ ആയിരുന്നു ഈ ചിത്രം. ഇത് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി വിമര്‍ശകര്‍ ആഘോഷമാക്കിയിരുന്നു. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ തള്ളുകള്‍ ആണെന്നും ഇതാണ് മേക്കപ്പ് ഇല്ലാത്ത ചിത്രം എന്നുമായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്.
വലിയ രീതിയില്‍ ഈ ചിത്രം വൈറലായിരുന്നു. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പ് ആണ് വ്യക്തമാക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ മമ്മൂട്ടിഫാന്‍സിന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റും മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമായ റോബര്‍ട്ട് കുര്യാക്കോസ് ആണ് പങ്കുവെച്ചത്.
കഴുത്തിലും മുഖത്തും ചുളിവുകളും നരയും കഷണ്ടിയുമായി ഉള്ള ചിത്രമാണ് ഇതാണ് യഥാര്‍ത്ഥ മമ്മൂട്ടി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് വെളിപ്പെടുത്തുന്ന വീഡിയോയാണ് റോബര്‍ട്ടിന്റേത്. മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം ഫോട്ടോഷോപ്പുപയോഗിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തരത്തിലുള്ള ചിത്രമാക്കി മാറ്റിയത് എങ്ങനെയാണ് എന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഒരുപാട്‌പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന് എന്നാണ് റോബര്‍ട്ട് വിഡിയോയ്‌ക്കൊപ്പം കുറിച്ചത്.
അതേസമയം കൈ നിറയെ ചിത്രവുമായി തിരക്കിലാണ് മമ്മൂട്ടി.ടര്‍ബോ എന്ന ചിത്രം മമ്മൂട്ടിയുടെതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥ് ഒരുക്കുന്നത്.